Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർ സയ്യിദ് ദിനാചരണവും അലിഗഢ് മുസ്‍ലിം സർവകലാശാല പൂർവ്വ വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു

text_fields
bookmark_border
സർ സയ്യിദ് ദിനാചരണവും അലിഗഢ്  മുസ്‍ലിം സർവകലാശാല പൂർവ്വ വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു
cancel
camera_alt

അലിഗഢ് മുസ്‍ലിം സർവകലാശാല ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച സർ സയ്യിദ് ദിനാചരണവും പൂർവ്വ വിദ്യാർഥി സംഗമവും സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: അലിഗഢ് മുസ്‍ലിം സർവകലാശാല ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേരള ചാപ്റ്ററിന്റെ (എഎംയുഒഎസ്എകെ) ആഭിമുഖ്യത്തിൽ സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനത്തോടനുബന്ധിച്ച് സർ സയ്യിദ് ദിനാചരണവും അലിഗഢ് മുസ്‍ലിം സർവകലാശാല മലയാളി പൂർവ്വ വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ കെ.ബി.എസ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി.

സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് വിശിഷ്ടാതിഥിയായി.ഡോ. മുഹമ്മദ് ഷാഫിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കൺവീനർ എ.കെ. അബ്ദുസ്സമദ് സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ജലീൽ മാസ്റ്റർ കോഡൂർ റിപ്പോർട്ടും അവതരിപ്പിച്ചു.ബൗദ്ധിക ബൗദ്ധിക ബോധവൽക്കരണത്തിലൂടെയാണ് ഒരു സമൂഹത്തിന്റെ പുരോഗതി ആരംഭിക്കുന്നത് എന്ന് മനസ്സിലാക്കിയ ദീർഘദർശിയായ നേതാവായിരുന്നു സർ സയ്യിദ് അഹമ്മദ് ഖാൻ എന്ന് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രസിഡന്റ് ഡോ. എം.കെ. മുഹമ്മദ് അസ്‌ലം, സെക്രട്ടറി എ.കെ. അബ്ദുസ്സമദ്

അലിഗഢ് മുസ്‍ലിം സർവകലാശാല മലപ്പുറം സെന്റർ മുൻ ഡയറക്ടറും കൊച്ചി സർവകലാശാലയിലെ മാനേജ്മെന്റ് വിഭാഗം പ്രഫസറുമായ ഡോ. കെ.എ. സക്കരിയ സർ സയ്യിദ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ലോകം അതിവേഗം മാറുന്ന ഈ കാലഘട്ടത്തിലും വിദ്യാഭ്യാസം, ഐക്യം, സാമൂഹിക ഉത്തരവാദിത്തം എന്നീ മേഖലകളിൽ സർ സയ്യിദിന്റെ സന്ദേശങ്ങൾ അതീവ പ്രസക്തമാണെന്നും ശാസ്ത്രീയ വിദ്യാഭ്യാസവും മൂല്യബോധവും ഒത്തുചേർത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, മണപ്പാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അമീർ അഹമ്മദ് എന്നിവർ ആശംസാ പ്രസംഗം നടത്തി. നസീറുദ്ദീൻ മഞ്ചേരിയുടെ ഏകോപനത്തിൽ പൂർവ്വ വിദ്യാർഥികൾ രചിച്ച വിവിധ കൃതികൾ അടങ്ങിയ സ്മരണിക മന്ത്രി ഒ.ജെ. ജനീഷ് പ്രകാശനം ചെയ്തു. പോയ വർഷത്തിൽ മരണപ്പെട്ട പൂർവ്വ വിദ്യാർഥികളെ അസോസിയേഷൻ മുൻ പ്രസിഡന്റ് എം. അയ്യൂബ് അനുസ്മരിച്ചു.ചടങ്ങിൽ വിവിധ അവാർഡുകളും ആദരവുകളും വിതരണം ചെയ്തു.

സംസ്ഥാനത്തെ സ്വാശ്രയ മേഖലയിലെ മികച്ച മാനേജ്മെന്റ് സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് കോളേജിലെ ‘ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനുള്ള’ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ് ഡയറക്ടർ ഡോ. അഹമ്മദ് റിയാസ് ഏറ്റുവാങ്ങി

അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർഥലകളുടെ മക്കൾക്ക് സർ സയ്യിദ് മെറിറ്റ് അവാർഡും വിതരണം ചെയ്തു. 80 വയസ്സ് പിന്നിട്ട പൂർവ്വ വിദ്യാർഥികൾ, സർവകലാശാല കോർട്ട് അംഗങ്ങൾ, വിദ്യാർഥി യൂനിയൻ ഭാരവാഹികൾ, വിവിധ ക്ലബ്ബ്, ടീം ക്യാപ്റ്റന്മാർ, ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പൂർവ്വ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

1970 മുതൽ 2026 വരെയുള്ള കാലയളവിൽ അലിഗഢ് സർവകലാശാലയിൽ പഠിച്ചിറങ്ങിയ മുന്നൂറിലധികം അലിഗേരിയന്മാർ പരിപാടിയിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർഥികളുടെ ഇന്ററാക്ഷൻ സെഷനിൽ സീനിയർ അലിഗേരിയൻ പി.വി. അഹമ്മദ് കുട്ടി ആമുഖ പ്രസംഗം നിർവഹിച്ചു. ആയിഷ, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ആലപിച്ച ‘എ.എം.യു തരാന’ ചടങ്ങിന് ഗൃഹാതുരത്വ അന്തരീക്ഷമേകി. ജോയിന്റ് കൺവീനർ ജോഷി നന്ദി പറഞ്ഞു. അബ്ദുൽ മജീദും ടീമും അവതരിപ്പിച്ച ഗസൽ വിരുന്നോടെ പരിപാടികൾ സമാപിച്ചു

പുതിയ അസോസിയേഷൻ ഭാരവാഹികൾ: പ്രസിഡന്റ്-ഡോ. എം.കെ. മുഹമ്മദ് അസ്‌ലം, സെക്രട്ടറി- എ.കെ. അബ്ദുസ്സമദ്, വൈസ് പ്രസിഡന്റുമാർ -ഡോ. കെ.എം. മുഹമ്മദ് നാസർ, നസീറുദ്ദീൻ മഞ്ചേരി, ജോയിന്റ് സെക്രട്ടറിമാർ- അഫ്സൽ മുസ്‌രിഫി, ഷാഹുൽ ഹമീദ്, ട്രഷറർ-എം.കെ. മുഹമ്മദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sir Syed Day and AMU alumni meet in Kodungallur
Next Story