Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ പരാജയകാരണം വോട്ടർപട്ടിക പരിഷ്‌കരണമല്ല; വലിയ അട്ടിമറി നടന്നിട്ടില്ലെന്ന് കെകെ ശൈലജ

text_fields
bookmark_border
കേരളത്തിലെ പരാജയകാരണം വോട്ടർപട്ടിക പരിഷ്‌കരണമല്ല; വലിയ അട്ടിമറി നടന്നിട്ടില്ലെന്ന് കെകെ ശൈലജ
cancel

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതിന് കാരണം എസ്‌.ഐ.ആർ ആണെന്ന് പറയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലും ഭരണമാറ്റത്തിന് എസ്‌ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അവർ.

വോട്ടർപട്ടിക പരിഷ്‌കരണം പല കാരണങ്ങളിൽ ഒന്നാകാം എങ്കിലും വലിയ അട്ടിമറി നടന്നിട്ടില്ലെന്നാണ് ശൈലജയുടെ നിലപാട്. ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാനും അനധികൃതമായി വോട്ട് ചേർക്കാനും കോൺഗ്രസ് എസ്‌ഐആർ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത പുലർത്തിയതുകൊണ്ട് വലിയ അട്ടിമറികൾ തടയാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

അതേസമയം, വോട്ടർ പട്ടിക പരിഷ്‌കരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സിപിഎം നേതാവ് കെ.എൻ. ബാലഗോപാലിന്റെ പക്ഷം. ഇത് സാധൂകരിക്കുന്ന കണക്കുകളുള്ള പഠന റിപ്പോർട്ടുകളുണ്ടെന്നും ബിജെപിയുടെ വിജയത്തിൽ പോലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് വോട്ട് മറിച്ചിട്ടുണ്ടെന്നും എസ്‌ഐആറിന്റെ ആനുകൂല്യം യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിച്ചിട്ടുണ്ടെന്നും ആരോപിച്ച അദ്ദേഹം, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഇതിന്റെ ഗുണം ലഭിച്ചേക്കാമെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തെ എസ്‌.ഐ.ആറുമായി ബന്ധിപ്പിക്കുന്നത് യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഇടതുസർക്കാരിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്നും, സിജെപിയുടെ ആരോപണങ്ങൾ ബിജെപിക്ക് രാഷ്ട്രീയമായി സഹായകരമാകുന്ന രീതിയിലുള്ളതാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR Not Reason For Defeat In Kerala, Says KK Shailaja
Next Story