Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ.ആർ അന്തിമ...

എസ്.ഐ.ആർ അന്തിമ പട്ടിക: കൂടുതൽ വോട്ടർമാർ തിരൂരിൽ, കുറവ് എറണാകുളത്ത്

text_fields
bookmark_border
എസ്.ഐ.ആർ അന്തിമ പട്ടിക: കൂടുതൽ വോട്ടർമാർ തിരൂരിൽ, കുറവ് എറണാകുളത്ത്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി (2,69,53,644) വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 1,31,26,048 പുരുഷൻമാരാണ്. 1,38,27,319 സ്ത്രീകളും. 277 പേർ ട്രാൻസ്ജെൻഡർ വോട്ടർമാരാണ്. മലപ്പുറം ജില്ലയിലെ തിരൂരാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം. 1,26,597 പുരുഷ വോട്ടർമാരും 1,25,965 സ്ത്രീ വോട്ടർമാരും13 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 2,52,575 പേരാണ് തിരൂരിലുള്ളത്. എറണാകുളം ജില്ലയിലെ എറണാകുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ ഉള്ളത്. 64,470 പുരുഷ വോട്ടർമാരും 69,411 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡേർസും ഉൾപ്പെടെ 1,33,884 വോട്ടർമാരാണ് എറണാകുളം മണ്ഡലത്തിൽ ഉള്ളത്.

ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ളതും തിരൂരിൽ തന്നെയാണ്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയിലെ വണ്ടൂരാണ് (1,25,307). സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്, 36,15,970 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിലും, (6,40,947 വോട്ടർമാർ). 2.78 കോടി വോട്ടർമാരാണ് എസ്.ഐ.ആർ നടപടികൾ ആരംഭിക്കുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 8.97 ലക്ഷം പേരുടെ കുറവാണ് അന്തിമപട്ടികയിലുള്ളത്.


2.78 കോടിയിൽ കണ്ടെത്താനാകാത്തവരെന്ന് കണക്കാക്കി 24.08 ലക്ഷം പേരെ ഒഴിവാക്കി കരട് പട്ടിക തയാറാക്കിയപ്പോൾ വോട്ടർമാർ 2.54 (2,54,42,352) കോടിയായി ചുരുങ്ങിയിരുന്നു. ഇതിൽ തന്നെ മാപ്പിങ് നടക്കാകാത്തതും പേരിലെ പൊരുത്തക്കേടുകളും മൂലം 36.88 ലക്ഷം പേരെ നോട്ടീസ് നൽകി ഹിയറങ്ങിന് വിയേധയമാക്കി. ഇതിൽ നിന്ന് അനർഹരെന്ന് കണ്ട് 53,229 പേരെ ഒഴിവാക്കിയോതോടെ എസ്.ഐ.ആർ പട്ടിക വീണ്ടും 2.53 കോടിയായി ചുരുങ്ങി. അതേ സമയം എസ്.ഐ.ആർ കാലയവളവിൽ പുതുതായി അപേക്ഷ നൽകിയ 15.64 ലക്ഷം പേരെ കൂടി പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ആകെ വോട്ടർമാരുടെ എണ്ണം 2.69 കോടിയായി ഉയർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionVoter ListSIR
News Summary - SIR final list; More voters in Tirur, fewer in Ernakulam
Next Story