എസ്.ഐ.ആർ: എന്യൂമറേഷന് ഫോം വിതരണത്തിന് വേഗതയില്ലെന്ന് ആക്ഷേപം
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: എസ്.ഐ.ആറിന്റെ ഭാഗമായുള്ളള എന്യൂമറേഷന് ഫോം വിതരണത്തിന് ഒരാഴ്ച പിന്നിട്ടെങ്കിലും ഭൂരിഭാഗം വീടുകളിലും ലഭ്യമായില്ലെന്ന് ആക്ഷേപം. ചില വീടുകളിൽ ഫോമുകൾ എത്തിച്ചെങ്കിലും എല്ലാ അംഗങ്ങൾക്കും ലഭ്യമായിട്ടില്ല.
മലപ്പുറത്ത് എട്ട് വോട്ടർമാരുള്ള ഒരു വീട്ടിൽ നാല് അംഗങ്ങൾക്ക് ആദ്യദിനം തന്നെ ഫോമുകൾ നൽകിയപ്പോൾ നാലുപേർക്ക് ലഭിച്ചില്ല. സമാനരീതിയിൽ പൂർണമായും ഭാഗികമായും കിട്ടാത്ത വീടുകളുണ്ട്. ചിലയിടങ്ങളിൽ ബി.എൽ.ഒമാരെ ഇനിയും നിയമിച്ചിട്ടില്ലെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ് ചെയ്യാമെന്ന നിർദേശമുണ്ടെങ്കിലും കൂടുതൽപേരും ബി.എൽ.ഒമാരുടെ അടുത്ത് നിന്ന് കൈപ്പറ്റാനാണ് താൽപര്യം കാണിക്കുന്നത്. ഡിസംബർ നാല് വരെ പൂരിപ്പിച്ച ഫോമുകൾ മടക്കിനൽകാൻ സമയമുണ്ടെങ്കിലും ഫോമുകൾ ലഭിക്കാത്തത് പലരിലും ആശങ്കയുണ്ടാക്കുന്നു. ചില ബി.എൽ.ഒമാർ ഫോം വീടുകളിൽ കൊണ്ടുവന്ന് തരുന്നില്ലെന്നും വാർഡിൽ നടത്തുന്ന ക്യാമ്പുകളിൽ നിന്ന് കൈപ്പറ്റാൻ നിർദേശിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

