എസ്.ഐ.ആർ: ലീഗ് നൽകിയ ഹരജിയിൽ ചാണ്ടി ഉമ്മൻ കക്ഷിചേരും
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ ഹരജിയിൽ കക്ഷിചേരാൻ ചാണ്ടി ഉമ്മൻ എം.എൽ.എയും. അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേന അപേക്ഷ ഫയൽ ചെയ്തു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർ തന്നെ ദിവസവും സമീപിക്കുന്നതായി എം.എൽ.എ അപേക്ഷയിൽ പറയുന്നു.
പുതുപ്പള്ളി മണ്ഡലത്തിലെ 61, 67, 92 നമ്പർ ബൂത്തുകളിൽ എസ്.ഐ.ആർ ഫോം വിതരണം പൂർത്തിയായെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. എന്നാൽ, ഇതുവരെ ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടെന്നും ഇവരുടെ പേരുകൾ കൈമാറാൻ തയാറാണെന്നും ചാണ്ടി ഉമ്മൻ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

