Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ഒ പതാകദിനം ആചരിച്ചു

text_fields
bookmark_border
എസ്.ഐ.ഒ പതാകദിനം ആചരിച്ചു
cancel

കോഴിക്കോട്: എസ്.ഐ.ഒ 34ാം സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പതാക ഉയര്‍ത്തലും പ്രകടനവും നടന്നു. സ്ഥാപകദിനാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വിദ്യാര്‍ഥിഭവനില്‍  സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള നിര്‍വഹിച്ചു. കേരളത്തിലെ  600ലധികം പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തലും പ്രകടനവും നടന്നു.

എസ്.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ‘നീതിയുടെ വിദ്യാര്‍ഥിപക്ഷത്തോട്് ഐക്യപ്പെടുക’ കാമ്പയിനിന്‍െറ സംസ്ഥാനതല ഉദ്ഘാടനവും നഹാസ് മാള നിര്‍വഹിച്ചു. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ് കാമ്പയിന്‍ കാലയളവ്. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം, സെക്രട്ടറിമാരായ പി.പി. ജുമൈല്‍, ടി.സി. സജീര്‍, ഇ.എം. അംജദ് അലി, ഷബീര്‍ കൊടുവള്ളി, എ. ആദില്‍, ശിയാസ് പെരുമാതുറ, തൗഫീഖ് മമ്പാട്, മുജീബ് റഹ്മാന്‍, സി.ടി. സുഹൈബ്, ജസീം സുല്‍ത്താന്‍, സ്വാലിഹ് കോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sio
Next Story