അംജദ് അലി എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ്; അൻവർ സലാഹുദ്ദീൻ ജനറൽ സെക്രട്ടറി
text_fieldsഇ.എം. അംജദ് അലി, അൻവർ സലാഹുദ്ദീൻ
കോഴിക്കോട്: 2021-2022 കാലത്തേക്കുള്ള സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.എം. അംജദ് അലി പ്രസിഡൻറും അൻവർ സലാഹുദ്ദീൻ ജനറൽ സെക്രട്ടറിയുമാണ്. സെക്രട്ടറിമാരായി ടി.കെ. മുഹമ്മദ് സഈദ്, സി.എസ്. ഷാഹിൻ, ശമീർ ബാബു, ശറഫുദ്ദീൻ നദ്വി എന്നിവരെ െതരഞ്ഞെടുത്തു.
സംസ്ഥാന സമിതി അംഗങ്ങൾ: നഈം ഗഫൂർ, ഷഹീൻ ശിഹാബ്, വാഹിദ് ചുള്ളിപ്പാറ, അഡ്വ. റഹ്മാൻ ഇരിക്കൂർ, നിയാസ് വേളം, സൽമാനുൽ ഫാരിസ്, അബ്ദുൽ ജബ്ബാർ, അൽത്താഫ് റഹീം, അഡ്വ. അബ്ദുൽ വാഹിദ്, വി.പി. റഷാദ്, അമീൻ മമ്പാട്, അനീസ് ആദം, ഇസ്ഹാഖ് അസ്ഹരി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നേതൃത്വം നൽകി.

