വിദ്വേഷ പ്രചാരണം: ആകാശവാണി ഉദ്യോഗസ്ഥക്കെതിരെ ആക്ടിവിസ്റ്റുകളും എസ്.ഐ.ഒയും പരാതി നൽകി
text_fieldsകൊച്ചി/കൊടുങ്ങല്ലൂർ/കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശമടങ്ങുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച ആകാശവാണി ഉദ്യോഗസ്ഥക്കെതിരെ നിരവധിപേർ പരാതി നൽകി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. രേഖ രാജ് ഉൾെപ്പടെയുള്ളവരാണ് പരാതി നൽകിയത്. അസമിലെ 19 ലക്ഷം പേർക്ക് രാജ്യമില്ലാതാവുന്ന ദേശീയപൗരത്വ പട്ടികയുമായി (എൻ.സി.ആർ) ബന്ധപ്പെട്ട് ആകാശവാണി പ്രോഗ്രാം ഡയറക്ടറും എഴുത്തുകാരിയുമായ കെ.ആർ. ഇന്ദിരയാണ് വർഗീയതയും മതവിദ്വേഷവും പടർത്തുന്ന ഫേസ്ബുക്ക് കുറിപ്പുകളിട്ടത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട സൈബർ െസല്ലിന് ഓൺലൈനായി നൽകിയ പരാതി കോട്ടയം സൈബർ സെല്ലിന് കൈമാറിയതായി വിവരം ലഭിച്ചെന്ന് രേഖ രാജ് പറഞ്ഞു. എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ടി.എ. ബിനാസ് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും ശ്രീജിത് പെരുമന വയനാട് ജില്ല പൊലീസ് മേധാവിക്കും ദിനു വെയിൽ കാലടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇന്ദിരയുടെ മുസ്ലിംവിരുദ്ധ വര്‍ഗീയപരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും സമൂഹത്തില്‍ മുസ്ലിംകള്ക്ക് നേരെ വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് ബിനാസിെൻറ പരാതിയില്‍ പറയുന്നു.

ഈ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധവും വിമർശനവും നിറഞ്ഞിരുന്നു. തുടർന്നും കൂടുതൽ വിദ്വേഷം പരത്തുന്ന പ്രസ്താവനകളാണ് കമൻറുകളിലൂടെ ഇവർ നടത്തിയത്. ഈ കമൻറിനും ഇവരുടെ പോസ്റ്റുകൾക്കും താഴെ മാന്യമായ പ്രതിഷേധത്തിനൊപ്പം അസഭ്യവർഷവും നടക്കുന്നുണ്ട്.
അതിനിടെ, കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെൻറർ പ്രവർത്തകൻ വിപിൻദാസിെൻറ പരാതിയിൽ കെ.ആർ.ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ ആക്ഷേപകരമായ പരാമർശം നടത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
