Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫെസ്​റ്റിവൽ ഓഫ്​...

ഫെസ്​റ്റിവൽ ഓഫ്​ ഐഡിയാസ്​ ആൻഡ്​​ റെസിസ്​റ്റൻസിന്​ തുടക്കം

text_fields
bookmark_border
sio-kerala
cancel
camera_alt???????????????? ???? ?????????? ??????? ??????????????????? ?????? ??????? ??????????? ??????????????? ??????????????????? ?????? ??????, ?????? ????????, ?????? ???????????? ?????????? ????????? ???????? ????????? ???? ???????????????? ??????????? ?????????????

കോ​ഴി​ക്കോ​ട്​: എ​സ്.​ഐ.​ഒ കേ​ര​ള​യും കാ​മ്പ​സ്​ അ​ലൈ​വ്​ ഓ​ൺ​ലൈ​ൻ മാ​സി​ക​യും സം​ഘ​ടി​പ്പി​ക്കു​ന്ന ‘െഫ​സ്​​റ്റി​വ​ൽ ഓ​ഫ്​ ഐ​ഡി​യാ​സ്​ ആ​ൻ​ഡ്​​ റെ​സി​സ്​​റ്റ​ൻ​സി’​ന്​ ഗം​ഭീ​ര തു​ട​ക്കം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​​​െൻറ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​യി​ശ റെ​ന്ന, ല​ദീ​ദ ഫ​ർ​സാ​ന, ഷ​ഹീ​ൻ അ​ബ്​​ദു​ല്ല എ​ന്നി​വ​ർ ചേ​ർ​ന്ന്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കീ​റി​യെ​റി​ഞ്ഞ്​​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മ​ര​രം​ഗ​ത്ത്​ നി​ൽ​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്​ െഫ​സ്​​റ്റി​വ​ൽ ഓ​ഫ്​ ഐ​ഡി​യാ​സ്​ ആ​ൻ​ഡ്​​ റെ​സി​സ്​​റ്റ​ൻ​സി​​​െൻറ വേ​ദി​യി​ലെ​ന്ന്​ ആ​യി​ശ റെ​ന്ന പ​റ​ഞ്ഞു. സ​ർ​ക്കാ​റി​​​െൻറ ഫാ​ഷി​സ്​​റ്റ്​ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഇ​പ്പോ​ഴെ​​ങ്കി​ലും പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​നി എ​പ്പോ​ഴാ​ണെ​ന്ന്​ ആ​യി​ശ ചോ​ദി​ച്ചു. ഇ​ട​ത്, ലി​ബ​റ​ൽ, സ​വ​ർ​ണ ച​ട്ട​ക്കൂ​ട്ടി​ൽ​നി​ന്ന്​ മാ​ത്ര​മേ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ ഉ​യ​ർ​ന്നു​വ​രാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ്​ ലി​ബ​റ​ലു​ക​ളു​ടെ​യ​ട​ക്കം അ​ഭി​പ്രാ​യ​മെ​ന്ന്​ ല​ദീ​ദ ഫ​ർ​സാ​ന പ​റ​ഞ്ഞു. അ​ല്ലാ​ഹു അ​ക്​​ബ​ർ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്​ മ​തേ​ത​ര​ത്വ​ത്തി​ന്​ എ​തി​രാ​ണെ​ന്ന്​ പ​റ​യു​ന്നു. ഖി​ലാ​ഫ​ത്ത്​ പ്ര​സ്​​ഥാ​ന​വും ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തും ഈ ​മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​ട്ടു​ണ്ട്​ -ല​ദീ​ദ പ​റ​ഞ്ഞു. സം​ഘ്​​പ​രി​വാ​ർ ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന്​ ഷ​ഹീ​ൻ അ​ബ്​​ദു​ല്ല വ്യ​ക്ത​മാ​ക്കി.

ഇ​ൻ​റ​ർ​നെ​റ്റ്​ ബ​ന്ധം വി​ച്ഛേ​ദി​ച്ച​തോ​ടെ 143 ദി​വ​സ​മാ​യി ക​ശ്​​മീ​ർ ച​ല​ന​മ​റ്റ അ​വ​സ്​​ഥ​യി​ലാ​ണെ​ന്ന്​ ഫെ​സ്​​റ്റി​വ​ൽ ബു​ക്ക്​ പു​റ​ത്തി​റ​ക്കി​യ ക​ശ്​​മീ​രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ഫോ​​ട്ടോ​ഗ്രാ​ഫ​റു​മാ​യ സ​ന്ന ഇ​ർ​ഷാ​ദ്​ മാ​ട്ടൂ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മാ​​ത്ര​മ​ല്ല, യു.​എ.​പി.​എ അ​ട​ക്ക​മു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം കൂ​ടി​യാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ദേ​ശീ​യ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. അ​ല​ൻ, താ​ഹ എ​ന്നി​വ​ർ​ക്കെ​തി​രാ​യ യു.​എ.​പി.​എ ​കേ​സ്​ എ​ൻ.​െ​എ.​എ ഏ​റ്റെ​ടു​ത്ത​ത്​ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്​ എ​തി​രാ​ണെ​ന്നാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണം. തു​ട​ക്കം​മു​ത​ൽ ​പൊ​ലീ​സി​ന്​ വേ​ണ്ടി വാ​ദ​ങ്ങ​ൾ ച​മ​ച്ച സ​ർ​ക്കാ​ർ ഇ​രു​മ്പു​ല​ക്ക വി​ഴു​ങ്ങി​യ​ശേ​ഷം ചു​ക്കു​വെ​ള്ളം കു​ടി​ക്കു​ക​യാ​ണെ​ന്നും ആ​രി​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു. ബീ​ച്ചി​ലെ ആ​സ്​​പി​ൻ കോ​ർ​ട്ട്​ യാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്.​െ​എ.​ഒ ​സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​​ സാ​ലി​ഹ്​ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ​

സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ മൂ​വ്​​മ​​െൻറ്​ പ്ര​സി​ഡ​ൻ​റ്​​ ന​ഹാ​സ്​ മാ​ള, ജി.​ഐ.​ഒ പ്ര​സി​ഡ​ൻ​റ്​​ അ​ഫീ​ദ അ​ഹ​മ്മ​ദ്, ജ​ർ​മ​നി​യി​ലെ മാ​ക്​​സ്​ പ്ലാ​ങ്ക്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സീ​നി​യ​ർ റി​സ​ർ​ച്ച്​ ഫെ​ലോ പ്ര​ഫ. ഇ​ർ​ഫാ​ൻ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. െഫ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്​​ട​ർ ഷി​യാ​സ്​ പെ​രു​മാ​തു​റ സ്വാ​ഗ​ത​വും കാ​മ്പ​സ്​ എ​െ​ലെ​വ്​ എ​ഡി​റ്റ​ർ ഫ​ഹീം അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. മൂ​ന്നു​ദി​വ​സം നീ​ളു​ന്ന ഫെ​സ്​​റ്റി​വ​ലി​ൽ വി​വി​ധ ച​ർ​ച്ചാ സ​മ്മേ​ള​ന​ങ്ങ​ളും ചി​ത്ര, വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ക​ലാ​സ​ന്ധ്യ​ക​ളും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siosio keralaCAA protest kerala
News Summary - SIO Kerala -Kerala News
Next Story