Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൗദൂദിയെ പൈശാചികവത്കരിക്കുന്നത് ദുരുദ്ദേശ്യപരം -വി.ടി. അബ്ദുല്ലക്കോയ തങ്ങൾ

text_fields
bookmark_border
SIO
cancel
camera_alt

‘ഇസ്‌ലാം, ഇസ്‌ലാമിക രാഷ്ട്രീയം; സയ്യിദ് മൗദൂദിയെ വായിക്കുമ്പോൾ' ചർച്ച സംഗമം ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

കോഴിക്കോട്: അബുൽ അഅ്‍ലാ മൗദൂദിയെ പൈശാചികവത്​കരിക്കുന്ന വംശീയ പ്രചാരണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹത്തിന്‍റെ ധൈഷണിക ജീവിതത്തെ മുൻവിധികളില്ലാതെ സമീപിക്കാൻ പൊതുസമൂഹം തയാറാവണമെന്നും ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.

എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ‘ഇസ്‌ലാം, ഇസ്‌ലാമിക രാഷ്ട്രീയം; സയ്യിദ് മൗദൂദിയെ വായിക്കുമ്പോൾ’ ചർച്ച സംഗമം കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ കെ.കെ. ബാബുരാജ്, ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, ഷിയാസ് പെരുമാതുറ, ശിഹാബുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ പങ്കെടുത്തു. എസ്.ഐ.ഒ ജന. സെക്രട്ടറി സഹൽ ബാസ് സമാപന പ്രഭാഷണം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIO Discussion Meeting - V.T. Abdullakoya Thangal
Next Story