വയനാട്ടിൽ ഇന്ന് കോവിഡ് ഒരാൾക്ക് മാത്രം
text_fieldsകൽപ്പറ്റ: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്. ജൂലൈ 14ന് ബംഗളൂരുവിൽനിന്നു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി (40) യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി. രോഗമുക്തര്‍ 109 ആണ്. ഒരാളാണ് വയനാട്ടിൽ മരിച്ചത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് 159 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 154 പേര്‍ ജില്ലയിലും രണ്ട് പേര്‍ കോഴിക്കോടും ഓരോരുത്തര്‍ വീതം തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
165 പേര്‍ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 165 പേരാണ്. 311 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3296 പേരാണ്.
ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 12,995 സാമ്പിളുകളില്‍ 11,340 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11071 നെഗറ്റീവും 269 പോസിറ്റീവുമാണ്.
സംസ്ഥാനത്ത് ഇന്നത്തെ രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 222,
എറണാകുളം 98,
പാലക്കാട് 81,
കൊല്ലം 75,
തൃശൂര്‍ 61,
കാസര്‍ഗോഡ് 57,
ആലപ്പുഴ 52,
ഇടുക്കി 49,
പത്തനംതിട്ട 35,
കോഴിക്കോട് 32,
മലപ്പുറം 25,
കോട്ടയം 20,
കണ്ണൂര്‍ 13,
വയനാട് 1.
