'മലപ്പുറം ജില്ലയും സലീം എന്ന പേരും, ചിലർക്ക് പിടിക്കുന്നില്ല'; വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം പറഞ്ഞ് ഗായകന്‍ സലീം കോടത്തൂര്‍
text_fieldsകോഴിക്കോട്: വിമാനത്താവളത്തിൽ നേരിടേണ്ടി വരുന്ന ദുരനുഭവം തുറന്നു പറഞ്ഞ് മാപ്പിളപ്പാട്ട് ഗായകൻ സലീം കൊടത്തൂർ. മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന് അദ്ദേഹം പറയുന്നു.
പാസ്‌പോർട്ടിലെ പേരു നോക്കി പ്രത്യേക സ്കാനിങ്ങാണ്. അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലേ തൃപ്തി വരുന്നുള്ളുവെന്നും ഞാൻ ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം ഫേസ്ബുക്കിൽ കുറിച്ചു. സലീമിന്‍റെ കുറിപ്പിന് താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി.
മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയനായ പാട്ടുകാരനാണ് സലീം. അദ്ദേഹം പാടി അഭിനയിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം;
'മലപ്പുറം ജില്ലയും സലീം എന്ന പേരും... എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല... പാസ്‌പോർട്ടിലെ പേരു നോക്കി പ്രത്യേക സ്കാനിങ്.. അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു ..ഞാൻ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

