സിന്ധു ജോയി ഇവിടെയുണ്ട്; ഒന്നാന്തരം ബിസിനസുകാരിയായി
text_fieldsകൊച്ചി: ഒരു കാലത്ത് രാഷ്ട്രീയ സമരങ്ങളിൽ എസ്.എഫ്.െഎയുടെ കരുത്തായി ജ്വലിച്ചുനിന്ന വനിത നേതാവ് സിന്ധു ജോയി ദാ ഇപ്പോൾ ഇവിടെയുണ്ട്. വില്ലിങ്ടൺ െഎലൻഡിലെ കേരള ട്രാവൽ മാർട്ട് വേദികളിൽ അൽപം തിരക്കിലാണവർ. രാഷ്ട്രീയക്കാരിയായല്ല. യു.കെയിൽ ഭർത്താവ് ശാന്തിമോൻ ജേക്കബുമായി ചേർന്ന് നടത്തുന്ന ക്വാവാദിസ് ഹോളിഡേയ്സ് സ്ഥാപനത്തിെൻറ പ്രതിനിധിയായാണ് സിന്ധു എത്തിയിട്ടുള്ളത്.
എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറും ദേശീയ ൈവസ് പ്രസിഡൻറുമായ സിന്ധു 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിലേക്ക് ചേക്കേറി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു. ഒേട്ടറെ വിദ്യാർഥി സമരങ്ങളിൽ പെങ്കടുത്താണ് സിന്ധു ശ്രദ്ധേയയായത്. പ്രക്ഷോഭ സമരത്തിനിടെ പൊലീസിെൻറ ഗ്രനേഡ് ആക്രമണത്തിൽ കാലിന് സാരമായി പരിക്കേറ്റ് ഏറെ നാൾ ചികിത്സയിലുമായി.
കടകംപള്ളി സുരേന്ദ്രൻ ജില്ല സെക്രട്ടറിയായിരിക്കെ സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവുമായിരുന്നു സിന്ധു. ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളി മണ്ഡലത്തിലും എറണാകുളത്ത് കെ.വി. തോമസിനെതിരെ ലോക്സഭയിലേക്കും സി.പി.എം സ്ഥാനാർഥിയായി. പതിനായിരത്തോളം മാത്രം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അന്ന് കെ. വി. തോമസ് വിജയിച്ചത്. ഉമ്മൻ ചാണ്ടിക്ക് വേണ്ടി വോട്ട് തേടിക്കൊണ്ടാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം മേയിലാണ് യു.കെയിൽ ട്രാവൽ ബിസിനസ് നടത്തുന്ന മുൻ മാധ്യമ പ്രവർത്തനായ ശാന്തിമോൻ ജേക്കബിനെ വിവാഹം കഴിച്ചത്.
യു.കെയിൽ എത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. ഇതിനകം ബിസിനസിെൻറ ഭാഗമായി 17 രാഷ്ട്രങ്ങൾ സന്ദർശിച്ചു. സ്വന്തം സ്ഥാപനമാണെങ്കിലും ചീഫ് ഒാപറേറ്റിങ് ഒാഫിസറായാണ് ജോലി. വിദേശ രാഷ്ട്രങ്ങളിൽനിന്ന് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്ന പദ്ധതി സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് കേരള ട്രാവൽ മാർട്ടിൽ പെങ്കടുക്കാനെത്തിയത്. രാഷ്ട്രീയത്തോട് പൂർണമായും വിട പറഞ്ഞിട്ടില്ലെന്ന് സിന്ധു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
