സിനാൻ വധക്കേസ്: മൂന്ന് പ്രതികളെയും കോടതി വിട്ടയച്ചു
text_fieldsകാസര്‍കോട്: പ്രമാദമായ കാസർകോെട്ട സിനാന്‍ വധക്കേസില്‍ മൂന്നുപ്രതികളെയും കോടതി വിട്ടയച്ചു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ്(28), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ കിരണ്‍കുമാര്‍ (28), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറി റോഡിലെ കെ. നിഥിന്‍ കുമാര്‍ (29) എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി മനോഹര്‍ കിണി വിട്ടയച്ചത്.
ഒമ്പത് വർഷം മുമ്പുണ്ടായ സംഭവം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും മതിയായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വിട്ടയച്ചതായി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലും പരിസരത്തുമായി വിന്യസിച്ച വൻ പൊലീസ് സന്നാഹത്തിെൻറ പശ്ചാത്തലത്തിലായിരുന്നു വിധി പ്രസ്താവം. വിധിപറയുന്നത് നേരത്തെ മൂന്നുതവണ മാറ്റിവെച്ചിരുന്നു.
2008 ഏപ്രില്‍ 16നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്നം മന്‍സിലിലെ മാമുവിെൻറ മകൻ മുഹമ്മദ് സിനാൻ(21) കൊല്ലപ്പെട്ടത്. ആനബാഗിലു അശ്വനി നഗറിൽ ദേശീയ പാതക്ക് കുറുകെയുള്ള അടിപ്പാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുേമ്പാൾ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 48 സാക്ഷികളാണുള്ളത്. ഇതിൽ 32പേരെ കോടതി വിസ്തരിച്ചു. പ്രതികള്‍ക്കുവേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍. ഇബ്രാഹീമും ഹാജരായി.
സർക്കാർ അപ്പീൽ നൽകണം -യൂത്ത്ലീഗ്
സിനാൻ വധക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ സർക്കാർ മേൽകോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി. കബീറും ആവശ്യപ്പെട്ടു.2008 ഏപ്രിൽ 16ന് കാസർകോട് ആനബാഗിലുവിൽ ബൈക്ക് തടഞ്ഞുവെച്ചാണ് സംഘ്പരിവാർ ക്രിമിനൽസംഘം നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാനെ വെട്ടിക്കൊലപ്പെടുത്തിയത്.
ചെറിയ സംഘർഷംപോലും സാമുദായിക കലാപത്തിന് കാരണമാകുന്ന കാസർകോട്ട് തുടർച്ചയായി കൊലപാതക കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് പൊലീസിലും ഭരണസംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാകും.പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളാലാണ് ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്. നീതിന്യായവ്യവസ്ഥയുടെ ഏതറ്റംവരെ പോയാണെങ്കിലും സിനാൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറാവണമെന്നും യൂത്ത്ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
