അഭിമന്യു വധം; പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു -സൈമൺ ബ്രിട്ടോ
text_fieldsകൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈമൺ ബ്രിട്ടോ. മനോധൈര്യം കൊണ്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ മൂന്ന് പ്രതികളെ പിടിച്ച് നൽകിയത്. പൊലീസിന്‍റെ മനോധൈര്യം എവിടെയെന്നും അദ്ദേഹം ചോദിച്ചു.അതിനിടെ, അഭിമന്യുവിന്‍റെ ഘാതകരെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യുവും രംഗത്തെത്തി.
അഭിമന്യു വധം: ചികിത്സയിലിരുന്ന അർജുൻ ആശുപത്രി വിട്ടു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലിരുന്ന രണ്ടാംവർഷം ബിരുദവിദ്യാർഥി അർജുൻ ആശുപത്രി വിട്ടു. ശ്വാസകോശത്തിൽ സാരമായി മുറിവേറ്റ അർജുൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണത്തിലായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആശുപത്രി വിട്ടെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് സ്വദേശമായ കൊട്ടാരക്കരയിലേക്ക് പോകാനായില്ല. കൊച്ചിയിൽ വാടകക്ക് താമസിക്കുകയാണ് അർജുനും കുടുംബവും. സംസാരിപ്പിക്കരുതെന്ന് ഡോക്ടർമാർ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും ഒരുമാസം മരുന്നും ചികിത്സയും തുടരണമെന്നും ബന്ധുക്കൾ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് മുറിയിലേക്കു മാറ്റിയതിനു പിന്നാലെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം അർജുെൻറ മൊഴിയെടുത്തിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ ഉൾപ്പെടെ പ്രതിയെക്കുറിച്ച് സൂചനയില്ലെന്ന് പൊലീസ് പറയുമ്പോൾ അർജുെൻറ മൊഴി കേസിൽ നിർണായകമാണ്. അതേസമയം, കേസ് സംബന്ധിച്ച കാര്യങ്ങളൊന്നും പുറത്തുവിടരുതെന്ന കർശന നിർദേശം അർജുനും കുടുംബത്തിനും ലഭിച്ചതായാണ് വിവരം. ഹോസ്റ്റലിൽ അഭിമന്യുവിെൻറ അടുത്ത മുറിയിലായിരുന്നു അർജുെൻറ താമസം. ഇരുവരും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. സൈമൺ ബ്രിട്ടോയെ അഭിമന്യുവിന് പരിചയപ്പെടുത്തിയത് അർജുനായിരുന്നു.
വർഗീയവാദം തുലയട്ടെ; അഭിമന്യുവിന് ആദ്യ സ്മാരകമായി ചുവരെഴുത്ത്
കൊച്ചി: അഭിമന്യുവിെൻറ ജീവനെടുക്കാൻ കാരണമായ വാചകങ്ങൾ ഇനി നിറംമങ്ങാത്ത ഓർമ. എറണാകുളം മഹാരാജാസ് കോളജ് മതിലിലെ ‘വർഗീയവാദം തുലയട്ടെ’ എന്ന വാക്കുകളാണ് അഭിമന്യുവിനുള്ള ആദ്യസ്മാരകമായത്. വർഗീയതക്കെതിരെ കേരളമൊന്നാകെ ഏറ്റെടുത്ത വാചകങ്ങൾ മഴയും വെയിലുമേൽക്കാതെ സംരക്ഷിക്കാനുള്ള തീരുമാനം എസ്.എഫ്.ഐയുടേതാണ്. കോളജിലെ കിഴക്കേ ഗേറ്റിെൻറ വലതുവശെത്ത മതിലിലെ രണ്ടാമത്തെ ഭാഗത്തിന് ചുവന്ന ഫ്രെയിം തീർത്ത് ചില്ലിടുകയായിരുന്നു.
നവാഗതരെ സ്വാഗതം ചെയ്ത് ചുവരിലെഴുതുന്നത് സംബന്ധിച്ച തർക്കമാണ് അഭിമന്യുവിെൻറ ജീവൻ കവർന്നത്. അഭിമന്യുവിനും മറ്റ് രണ്ട് സുഹൃത്തുക്കൾക്കുമാണ് അന്ന് കുത്തേറ്റത്. ഓടാൻപോലുമാകാതെ അഭിമന്യു മതിലിനരികിൽതന്നെ വീണു. സുഹൃത്തുക്കൾ കൈയിലേന്തി തൊട്ടടുത്ത ജനറൽ ആശുപത്രിയിെലത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അഭിമന്യുവിെൻറ മരണത്തിൽ മനംനൊന്ത കേരള ജനത ചുവരെഴുത്തിലെ വാചകങ്ങൾ ഏറ്റെടുത്തു. പ്രതിഷേധ പരിപാടികളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞതോടെ എസ്.എഫ്.ഐ കോളജ് യൂനിറ്റ് ഇത് സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
അഭിമന്യു വധം: അന്വേഷണത്തിൽ കള്ളക്കളി -വി.എം. സുധീരൻ
കളമശ്ശേരി: അഭിമന്യു വധക്കേസ് അന്വേഷണത്തിൽ പൊലീസിെൻറ ഭാഗത്ത് കള്ളക്കളി ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. പൊലീസിനെക്കൊണ്ട് അന്വേഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേസ് എൻ.ഐ.എയെ ഏൽപിക്കണമെന്നും സുധീരൻ പറഞ്ഞു. സ്വകാര്യ ബാങ്കിെൻറ കുടിയിറക്ക് ഭീഷണി നേരിടുന്ന മാനാത്തുപാടം പ്രീത ഷാജിയുടെ വീട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മട്ടന്നൂരിലെ ഷുഹൈബിെൻറ കൊലപാതകംപോലെ കേരളം കരഞ്ഞ മറ്റൊരു കൊലപാതകമാണ് അഭിമന്യുവിേൻറത്. കേസിലെ പ്രതികൾ കൈയെത്തുംദൂരത്ത് ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിെൻറ വീഴ്ചയാണ്. പ്രതികളുടെ പേരിൽ കൃത്യമായ വകുപ്പുകൾ ചുമത്തണം. ഇവിടെ പ്രതിസ്ഥാനത്തുള്ളവർ എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. അവർ മത തീവ്രവാദികളാണെന്ന കാര്യത്തിൽ ഒരുസംശയവുമില്ല. ഇവർക്കെതിരെ യു.എ.പി.എപോലുള്ള കൃത്യമായ വകുപ്പുകൾ ചുമത്തണം. ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
