Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഗമൺ സിമി ക്യാമ്പ്: മുംബൈ സ്വദേശിയായ പ്രതിക്ക് ഏഴ് വർഷം കഠിനതടവ്

text_fields
bookmark_border
https://www.madhyamam.com/tags/arrest
cancel

കൊച്ചി: വാഗമൺ സിമി പരിശീലന ക്യാമ്പ് കേസിലെ പ്രതിയായ മുംബൈ സ്വദേശി അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ കൊച്ചിയിലെ എൻ.ഐ.എ കോടതി ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 25 വർഷം തടവും 75,000 രൂപ പിഴയുമാണ് സോഫ്റ്റ്‌വെയർ എൻജീനിയറായ പ്രതിക്ക് എൻ.ഐ.എ ജഡ്മി ഹഫീസ് മുഹമ്മദ് വിധിച്ചത്. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി ഏഴ് വർഷമായിരിക്കും തടവുശിക്ഷ.

2007 ഡിസംബറിൽ വാഗമൺ തങ്ങൾപാറയിൽ നിരോധിത സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ് ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ (സിമി) സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുത്തുവെന്നതാണ് പ്രതിക്കെതിരായ കുറ്റം. രാജ്യത്തിനെതിരായ യുദ്ധത്തിന് ഗൂഢാലോചന നടത്തുക, ആയുധ പരിശീലനം നൽകുക. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2007 നവംബറിൽ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് ക്യാമ്പിനുള്ള ഗൂഢാലോചന നടന്നതെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഡിസംബർ 10 മുതൽ 12 വരെ വാഗമണ്ണിൽ ബോംബ് നിർമാണം, വെടിവെപ്പ്, മോട്ടോർ ബൈക്ക് റേസിങ് എന്നിവയിൽ പരിശീലനം നൽകി. കേസിൽ നേരത്തെ 18 പേരെ കോടതി ശിക്ഷിച്ചിരുന്നു. ഒളിവിലായിരുന്ന ഖുറേഷിയെ 2018ലാണ് പിടികൂടിയത്. ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. കേസിലെ രണ്ടാം പ്രതി ഉത്തർപ്രദേശ് സ്വദേശി വാസിഖ് ബില്ലയെ പിടികൂടാനായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NIA Court Sentences SIMI Militant
Next Story