Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sitaram Yechury
cancel
Homechevron_rightNewschevron_rightKeralachevron_right​കെ-റെയിൽ കേരളത്തിന്​...

​കെ-റെയിൽ കേരളത്തിന്​ അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിർക്കും -യെച്ചൂരി

text_fields
bookmark_border
Listen to this Article

കണ്ണൂർ: കെ. റെയിൽ കേരളത്തിന്‍റെ വികസനത്തിന്​ ആവശ്യമായ പദ്ധതിയാ​ണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും കെ റെയിൽ പദ്ധതിയും തമ്മിൽ വ്യത്യാസമുണ്ട്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ സി.പി.എം എതിർക്കുന്നു. നഷ്ടപരിഹാരത്തിൽ രണ്ട് പദ്ധതികളം തമ്മിൽ വ്യത്യാസമുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

കേരളത്തെ സംബന്ധിച്ച്​ വികസനം അനിവാര്യമായ ഘടകമാണ്​. അതിനാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കേണ്ടത്​ അത്യാവശ്യമാണ്​. കേന്ദ്രഭരണത്തിൽ നിന്ന്​ ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത്​ ഇടത്​ ബദൽ ശക്​തിപ്പെടുത്തും. അടിത്തട്ടുമുതൽ സി.പി.എമ്മിന്‍റെ പ്രവർത്തനം ശക്​തമാക്കും. ഇതിലുടെ പാർട്ടിയുടെ ജനകീയ ശക്​തി വർധിപ്പിക്കും.

ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ശക്​തിപ്പെടുത്തുക എന്നതാണ്​ സി.പി.എമ്മിന്‍റെ ലക്ഷ്യം. വടക്ക്​ കിഴക്കൻ മേഖലകളിലും ഹിന്ദി മേഖലകളിലും പാർട്ടി പ്രവർത്തനം ശക്​തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വർധനയാലും രാജ്യത്ത്​ ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechurySilverline project
News Summary - Silverline project is essential for Kerala - Sitaram Yechury
Next Story