Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ:...

സിൽവർ ലൈൻ: ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കും; മറ്റു ചുമതലകൾക്ക്​ വിന്യസിക്കും

text_fields
bookmark_border
സിൽവർ ലൈൻ: ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കും; മറ്റു ചുമതലകൾക്ക്​ വിന്യസിക്കും
cancel

തിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ സർക്കാറിന്‍റെ രണ്ടാം യുടേൺ. പദ്ധതിക്ക്​ ​ഭൂമിയേറ്റെടുക്കാൻ വിവിധ ജില്ലകളിൽ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും അവർക്ക്​ മറ്റു ചുമതലകൾ നൽകാനുമാണ്​ തീരുമാനം. പദ്ധതിക്ക്​ കേ​ന്ദ്രാനുമതി വൈകുന്നതും സാമൂഹികാഘാത പഠനം അനിശ്ചിതത്വത്തിലുമായ സാഹചര്യത്തിലാണ്​ തീരുമാനം.

മഞ്ഞക്കുറ്റികൾ സ്ഥാപിച്ചുള്ള സാമൂഹികാഘാത പഠനം കനത്തപ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ പിൻവലിച്ച്​ പകരം ജിയോ ടാഗിങ്​ ഏർപ്പെടുത്തിയ നയപരമായ പിൻവാങ്ങലിനു​ ശേഷം അടുത്ത ചുവടുമാറ്റമാണിത്​. അതേസമയം, ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതല്ലാതെ സെല്ലുകൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ്​ സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്​.

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട്​ 11​ ജില്ലകളിലായി 205 ഓളം റവന്യൂ ഉദ്യോഗസ്ഥരെയാണ്​ നിയോഗിച്ചിരുന്നത്​. ഒന്നര വർഷമായി ഇവർക്ക്​ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഒരു വർഷത്തേക്കായിരുന്നു ഇവരുടെ നിയമനം. കഴിഞ്ഞ ആഗസ്റ്റ് 17ന്​ ഈ സമയപരിധി അവസാനിച്ചതിനെ തുടർന്ന്​ സെപ്​റ്റംബറിലാണ്​ ഒരു വർഷത്തേക്ക്​ കൂടി കാലാവധി നീട്ടി നൽകി റവന്യൂ വകുപ്പ്​ ഉത്തരവിറക്കിയത്​.

എറണാകുളം, കേന്ദ്രമാക്കി സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറും അദ്ദേഹത്തിന്‍റെ ഓഫിസും ജില്ലകളിൽ 18 പേര്‍ വീതമടങ്ങുന്ന സ്​പെഷല്‍ തഹസില്‍ദാര്‍മാരുടെ 11 യൂനിറ്റുകളുമാണ്​ സംസ്ഥാനത്തുള്ളത്. സാമൂഹികാഘാത പഠനം സമയബന്ധിതമായി നടക്കുമെന്നും ഭൂമിയേറ്റെടുത്ത്​ വേഗത്തിൽ പദ്ധതിയിലേക്ക്​ നീങ്ങാമെന്നുമുള്ള കണക്കു​കൂട്ടലിലായിരുന്നു കേ​ന്ദ്രാനുമതി​ കിട്ടും മുമ്പേ ധിറുതി പിടിച്ച്​ ഭൂമിയേറ്റെടുക്കൽ ​​സെല്ലുകൾ ആരംഭിച്ചത്​.

എന്നാൽ, സർക്കാർ പ്രതീക്ഷകൾക്ക്​ വിരുദ്ധമായി കനത്തചെറുത്തുനിൽപ്പാണ്​ സംസ്ഥാന വ്യാപകമായി ഉയർന്നത്​. ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതു സംബന്ധിച്ച ഉത്തരവ്​ ഉടൻ ഇറങ്ങും. ഇതുസംബന്ധിച്ച്​ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ കെ-റെയിൽ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silverline project
News Summary - Silver line: The government will recall the employees assigned to acquire land
Next Story