Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ: കെ റെയിലിന്...

സിൽവർ ലൈൻ: കെ റെയിലിന് ഭൂമി കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ

text_fields
bookmark_border
സിൽവർ ലൈൻ: കെ റെയിലിന് ഭൂമി കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ
cancel

മ​ല​പ്പു​റം: സി​ൽ​വ​ർ ലൈ​ൻ സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ​യു​ടെ 185 ഹെ​ക്ട​ർ ഭൂ​മി കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. ദ​ക്ഷി​ണ റെ​യി​ൽ​വേ​ക്ക് വേ​ണ്ടി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ സി. ​സൗ​മ്യ സ​മ​ര​സ​മി​തി പ്ര​തി​നി​ധി എം.​ടി. തോ​മ​സി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം. അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പാ​ത​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന റെ​യി​ൽ​വേ ഭൂ​മി​യി​ൽ അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​നും അ​ലൈ​ൻ​മെൻറി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി കെ ​റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ തോ​മ​സ് സ​മ​ര​സ​മി​തി മ​ല​പ്പു​റം ജി​ല്ല ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ ചെ​ങ്ങാ​ട്ടി​നെ അ​റി​യി​ച്ചു.കെ ​റെ​യി​ൽ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ച്ച പ്രൊ​പ്പോ​സ​ൽ മാ​ത്ര​മാ​ണി​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വും ബോ​ർ​ഡും തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നു​മാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്.

185 ഹെ​ക്ട​ർ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​നും റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. റെ​യി​ൽ​വേ ലൈ​നി​ന് സ​മാ​ന്ത​ര​മാ​യി വ​രു​ന്ന സി​ൽ​വ​ർ ലൈ​ൻ പാ​ത​യു​ടെ അ​ലൈ​ൻ​മെൻറ്​ പ​ല​യി​ട​ങ്ങ​ളി​ലും മാ​റ്റ​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മു​ള്ള അ​ലൈ​ൻ​മെൻറ്​ വി​ശ​ദാം​ശ​ങ്ങ​ൾ കെ ​റെ​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtiSilverline project
News Summary - Silver Line: RTI states that it has not decided to hand over the land to K Rail
Next Story