Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ...

സിൽവർ ലൈൻ പദ്ധതി;ബാധ്യത ഏറ്റെടുക്കില്ലെന്ന്​ കേന്ദ്രം നേരത്തേ അറിയിച്ചതായി വിവരാവകാശ രേഖ

text_fields
bookmark_border
സിൽവർ ലൈൻ പദ്ധതി;ബാധ്യത ഏറ്റെടുക്കില്ലെന്ന്​ കേന്ദ്രം നേരത്തേ അറിയിച്ചതായി വിവരാവകാശ രേഖ
cancel

മ​ല​പ്പു​റം: കേ​ര​ള​ത്തെ ര​ണ്ടാ​യി പ​കു​ത്തു മാ​റ്റു​ന്ന അ​ർ​ധ അ​തി​വേ​ഗ പാ​ത എ​ന്ന സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്രം നേ​ര​ത്തേ ത​ന്നെ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ.

പ​ദ്ധ​തി​ക്കാ​യി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​ല്ലെ​ന്നും പു​റം പാ​ർ​ട്ടി​ക​ളു​മാ​യി ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ ബാ​ധ്യ​ത കേ​ന്ദ്രം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും നീ​തി ആ​യോ​ഗ്​ 2021 മാ​ർ​ച്ച്​ 31ന്​ ​ത​ന്നെ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​െ​ന രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി നീ​തി ആ​യോ​ഗി​െൻറ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്.

പ​ദ്ധ​തി തു​ക​യു​ടെ കാ​ര്യ​ത്തി​ലും നീ​തി ആ​യോ​ഗ്​ ഭി​ന്നാ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 63,941 കോ​ടി രൂ​പ​യാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്കാ​യി മൊ​ത്തം ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, 1,26,081 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് നീ​തി ആ​യോ​ഗി​െൻറ ക​ണ​ക്ക്. ഇ​തു​ത​ന്നെ 2018ലെ ​നി​ര​ക്കു​െ​വ​ച്ചാ​ണ്. ക​മ്പി​യു​ടെ​യും സി​മ​ൻ​റി​െൻറ​യും മ​റ്റ്​ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ളു​ടെ​യും വി​ല ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ച​തി​നാ​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​വ​ു​േ​മ്പാ​ഴേ​ക്ക്​ ര​ണ്ട്​ ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 33,700 കോ​ടി വാ​യ്​​പ ആ​വ​ശ്യ​​പ്പെ​ട്ട്​ കേ​ര​ളം ന​ൽ​കി​യ അ​പേ​ക്ഷ 2020 സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ന്​ ത​ന്നെ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ത​ള്ളി​യി​രു​ന്നു.

​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് തു​ട​ങ്ങി കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം വ​ഴി​ കാ​സ​ർ​കോ​ട്​ അ​വ​സാ​നി​ക്കു​ന്ന​ 529.45 കി.​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ത​യാ​ണി​ത്. സ്​​റ്റാ​​ൻ​ഡേ​ർ​ഡ്​ ഗേ​ജി​ലാ​ണ്​ ഇ​ത്​ നി​ർ​മി​ക്കു​ക എ​ന്നാ​ണ്​ സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ​​കൊ​ണ്ട​ു​ണ്ടാ​ക്കി​യ ദ്രു​ത പാ​രി​സ്​​ഥി​തി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഈ ​റി​പ്പോ​ർ​ട്ടി​ന്​ നി​ല​വാ​ര​മി​ല്ലെ​ന്ന്​ പ​ദ്ധ​തി ന​ട​ത്തി​പ്പുമായി ബന്ധപ്പെട്ട്​ സംസ്​ഥാന സർക്കാർ ആശയ വിനിമയം നടത്തിയ ജപ്പാൻ ഇൻറർനാഷനൽ കോപ്പറേഷൻ ഏജൻസി (ജൈക്ക) എ​ന്ന ക​മ്പ​നി വിമർശനമുന്നയിച്ചതായാണ്​ വിവരം. ഇതി​ന്‍റെ അടിസ്​ഥാനത്തിൽ കൂടിയാണ്​ പാരിസ്​ഥിതിക ആഘാത പഠനം വീണ്ടും നടത്താൻ സർക്കാർ പുതിയ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്​. ജപ്പാനിൽ നിന്ന്​ സഹായം ലഭിക്കണമെങ്കിൽ അവിടെ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന ഉപാദി കൂടി ജൈക്ക അവർ മുന്നോട്ട്​ വെച്ചിട്ടുണ്ട്​.­­

പദ്ധതിയുമായി മുന്നോട്ടു പോകും –മന്ത്രി വി. അബ്​ദുറഹിമാൻ

കോ​ഴി​ക്കോ​ട്: കെ.​റെ​യി​ലു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​ത​ന്നെ പോ​കു​മെ​ന്ന് റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​അ​ബ്​​ദു​റ​ഹി​മാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ലെ വ്യ​ക്ത​ത മാ​ത്ര​മാ​ണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കും. പ​ദ്ധ​തി​യോ​ട് ഇ​പ്പോ​ഴും അ​നു​കൂ​ല നി​ല​പാ​ടു​ത​ന്നെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver Line Project
News Summary - Silver Line Project: The Center has earlier stated that it will not take any responsibility
Next Story