സിൽവർ ലൈൻ: അടിയന്തര യോഗം വിളിച്ച് സമരസമിതി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ അനുമതിക്ക് സംസ്ഥാന സർക്കാർ വീണ്ടും നീക്കം ആരംഭിച്ച സാഹചര്യത്തിൽ അടിയന്തര പ്രവർത്തക സമിതി യോഗം വിളിച്ച് സംസ്ഥാന കെ-റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ജൂൺ 30ന് എറണാകുളം ശിക്ഷക് സദനിലാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ പരാജയ കാരണങ്ങളിൽ മുഖ്യം സിൽവർ ലൈനിനോടുള്ള കേരള ജനതയുടെ എതിർപ്പാണെന്ന തിരിച്ചറിവ് ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് ഭാരവാഹികൾ ഓർമിപ്പിച്ചു.
പാതയുടെ മൊത്തം നീളമായ 530 കിലോമീറ്ററിന്റെ മൂന്നിൽ ഒരു ഭാഗം (198 കി.മീ.) റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ്. ഇതു വിട്ടുനൽകില്ലെന്ന് റെയിൽവേ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇപ്പോഴുള്ള ഡി.പി.ആർ പോലും അപൂർണമാണ്. ഈ വസ്തുത മറച്ചുവെച്ചാണ് വീണ്ടും അനുമതിക്കായി ശ്രമിക്കുന്നത്. ധനമന്ത്രിയുടെ പുതിയ നീക്കം ജനം ആശങ്കയോടെയാണ് കാണുന്നതെന്നും പദ്ധതിയിൽനിന്ന് പിന്മാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

