മഞ്ഞക്കുറ്റികൾ നീക്കാം...; സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർധഅതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദായതോടെ ഭൂ ഉടമകൾക്ക് മഞ്ഞക്കുറ്റികൾ നീക്കാം. കെ-റെയിൽ ഉപേക്ഷിച്ച് സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികളും റദ്ദായി. കേന്ദ്രാനുമതി നിഷേധിക്കപ്പെടുകയും സംസ്ഥാന സർക്കാർ ബദൽ പദ്ധതിയായ റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (ആർ.ആർ.ടി.സി) പ്രഖ്യാപിക്കുകയും ചെയ്തതോടെ കെ-റെയിലിനുള്ള ഭൂമി ഏറ്റെടുക്കൽ ആശങ്ക ഒഴിയുകയാണ്.
അതിരടയാള നിയമപ്രകാരം റവന്യൂ വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന് പരമാവധി ഒരുവർഷ കാലാവധിയാണുണ്ടായിരുന്നത്. ഇതിനുള്ളിൽ പഠനം പൂർത്തീകരിച്ചില്ലെങ്കിൽ അസാധുവാകുന്നതാണ് ഈ വിജ്ഞാപനം. ഹിയറിങ് നടത്തി പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുയും വേണം. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവിറക്കേണ്ടത്. ഈ നടപടിക്രമം സിൽവർലൈനിന്‍റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.
സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ- റെയിലിന്റെ വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

