Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രോഡ്​ഗേജും...

ബ്രോഡ്​ഗേജും മേൽപാതയുമാണെങ്കിൽ സിൽവർ ലൈനിന്​ അനുമതി കിട്ടാൻ സാധ്യത: ഇ. ശ്രീധരൻ

text_fields
bookmark_border
ബ്രോഡ്​ഗേജും മേൽപാതയുമാണെങ്കിൽ സിൽവർ ലൈനിന്​ അനുമതി കിട്ടാൻ സാധ്യത: ഇ. ശ്രീധരൻ
cancel

ന്യൂഡൽഹി: 2018ൽ കേരള സർക്കാർ ആദ്യം സമർപ്പിച്ച അതിവേഗ റയിൽ പദ്ധതി നിർദേശത്തിലുള്ളത്​ പോലെ കാസർഗോഡ്​ മുതൽ തിരുവനന്തപുരം വരെ ​ബ്രോഡ്​ഗേജിലുള്ള മേൽപാത (എലിവേറ്റഡ്​) ആണെങ്കിൽ സിൽവർ ലൈൻ പദ്ധതിക്ക്​ അംഗീകാരം കിട്ടാൻ സാധ്യതയുണ്ടെന്ന്​ കേന്ദ്ര റയിൽവെ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷം മെട്രോമാൻ ഇ.ശ്രീധരൻ. വന്ദേ ഭാരത്​ ട്രെയിനുകളും സബർബൻ ട്രെയിനും സിൽവർ റെയിലിന്​ ബദലാകില്ലെന്നും ശ്രീധരൻ വ്യക്​തമാക്കി.

ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി നൽകുകയായിരുന്നു ശ്രീധരൻ. കേരളത്തിൽ ഒന്നുകിൽ മുകളിലൂടെയുള്ള മേൽപാതയോ ഭൂമിക്കടിയിലൂടെയുള്ള പാതയോ മാത്രമേ പ്രായോഗികമാകൂ എന്ന്​ ശ്രീധരൻ പറഞ്ഞു. വന്ദേഭാരത്​ ട്രെയിൻ സിൽവർ റെയിലിന്​ ബദലാവില്ലെങ്കിലും കേരളത്തിന്​ ഏറെ ഗുണങ്ങളുണ്ട്​. ​

അതേസമയം എലിവേറ്റഡ്​ അതിവേഗ പാത പ്രായോഗികമാണെന്ന്​ ശ്രീധരൻ പറഞ്ഞത്​ സാ​ങ്കേതിക വശമാണെന്നും അതിന്‍റെ സാമ്പത്തിക വശം കൂടി പരിഗണിക്കേണ്ടി വരുമെന്നും അതിന്​ ശേഷമേ അനുമതിയെ കുറിച്ച്​ പറയാൻ പറ്റൂ എന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E SreedharanSilver Line
News Summary - Silver Line is likely to be approved for broad gauge and overpasses: E Sreedharan
Next Story