Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k Rail
cancel
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ: സർവേ...

സിൽവർ ലൈൻ: സർവേ നടത്താതെ ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ അളവും രൂപരേഖയും നിശ്ചയിച്ചതെങ്ങിനെയെന്ന്​ ഹൈകോടതി

text_fields
bookmark_border

കൊച്ചി: സർവേ നടത്താതെ സിൽവർ ലൈൻ രൂപരേഖ തയാറാക്കിയതെങ്ങനെയെന്ന്​ ഹൈകോടതി. 955.13 ഹെക്ടർ പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ടെന്നത്​​ എന്തിന്‍റെ അടിസ്ഥാനത്തിലാണ്​ കണ്ടെത്തിയത്​. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ എങ്ങനെയാണ്​ മനസ്സിലായതെന്നും ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി അതിരുതിരിച്ച്​ കല്ലിടുന്നത് ചോദ്യംചെയ്ത്​ കോട്ടയം ഏറ്റുമാനൂർ സ്വദേശി ബിനു സെബാസ്റ്റ്യനടക്കം സമർപ്പിച്ച ഹരജിയിലാണ്​ കോടതിയുടെ പരാമർശം. ഉന്നയിച്ച സംശയങ്ങളിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി, തുടർന്ന്​ ഹരജി വീണ്ടും 12ന് സമാന ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.

റെയിൽവേ ആക്ട് പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ സ്​പെഷൽ റെയിൽവേ പദ്ധതികൾക്കായി സർവേ നടത്താൻ കഴിയൂവെന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയത്​. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാറാണ്​ പുറപ്പെടുവിക്കേണ്ടത്​. പദ്ധതിക്ക്​ 955.13 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സ്പെഷൽ തഹസിൽദാരെയടക്കം നിയമിച്ച് ആഗസ്റ്റ്​ 18ന്​ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്​ ഇതിന്​ വിരുദ്ധമായതിനാൽ നിലനിൽക്കില്ല.

കേന്ദ്ര സർക്കാറിന്‍റെ വിജ്ഞാപനമില്ലാതെ ഇത്തരത്തിൽ അതിരുതിരിച്ച്​ കല്ലിടുന്നത്​ നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും സർക്കാർ ഉത്തരവ്​ പ്രകാരമുള്ള തുടർ നടപടികൾ തടയണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.

വിജ്ഞാപന പ്രകാരം സർവേ ജോലികൾ നടന്നുവരുകയാണെന്ന്​ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, സർവേ പൂർത്തിയാകുംമുമ്പേതന്നെ ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്‍റെ അളവ്​ സംബന്ധിച്ച്​ സർക്കാർ പ്രഖ്യാപനം നടത്തിയതായി കോടതി ചൂണ്ടിക്കാട്ടി. സർവേ നടന്നുകൊണ്ടിരിക്കെത്തന്നെ സർവേ, ബ്ലോക്ക്​ നമ്പറുകളും വില്ലേജ്​ വിശദാംശങ്ങളൂം ഉൾപ്പെടുത്തി. ഈ വിശദാംശങ്ങൾ വെളിപ്പെടുത്താൻ എങ്ങനെയാണ്​ സാധ്യമായതെന്നും കോടതി ആരാഞ്ഞു. തുടർന്നാണ്​ വിശദീകരണത്തിനായി ഹരജി മാറ്റിയത്​.

നടക്കുന്നത്​ പ്രാഥമിക തയാറെടുപ്പുകൾ മാത്രമെന്ന്​ സർക്കാർ

സർവേ നടത്തി, സ്ഥലം തിരിക്കുന്നതടക്കം ഇപ്പോൾ നടക്കുന്നത്​ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക തയാറെടുപ്പുകൾ മാത്രമെന്ന്​ സർക്കാർ ഹൈകോടതിയിൽ. സാമൂഹികാഘാത പഠനത്തിനടക്കം സഹായകരമാകുംവിധമാണ്​ കല്ലിടലുൾപ്പെടെ നടക്കുന്നത്​. 1961ലെ സർവേ ആൻഡ്​​ ബൗണ്ടറീസ് ആക്ട്​ പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് അതിർത്തി നിർണയിക്കുക​.

എങ്കിലും അന്തിമാനുമതി ലഭിച്ചശേഷം മാത്രമേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാറിന്‍റെയും റെയിൽവേ ബോർഡിന്‍റെയും അനുമതിയില്ലാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന ഉറപ്പ്​ ലംഘിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചതായി ആരോപിച്ച്​ കോട്ടയം പെരുവ സ്വദേശി എം.ടി. തോമസ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിക്കുന്നത്​.

പ്രാഥമിക നടപടികൾക്ക്​ എറണാകുളത്ത് സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും വിവിധ ജില്ലകളിലായി 11 സ്പെഷൽ തഹസിൽദാർമാരെയും നിയോഗിച്ചതായി സത്യവാങ്​മൂലത്തിൽ പറയുന്നു. ഡിസംബർ 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1221 ഹെക്ടർ സ്ഥലമാണ് പദ്ധതിക്ക്​ വേണ്ടിവരുന്നത്. പരിസ്ഥിതി ആഘാതപഠനത്തിനും ഉത്തരവിട്ടിട്ടുണ്ട്.

വിജ്ഞാപനത്തിനുശേഷം വിശദ സർവേ നടത്തും. പദ്ധതിക്ക്​ അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാണ്​. വലിയ പദ്ധതിയായതിനാൽ പ്രാഥമിക തയാറെടുപ്പുകൾ ആവശ്യമാണ്. സാമൂഹികാഘാത പഠനത്തിനും വിദഗ്ധ സമിതി രൂപവത്​കരിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിന്​ കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതിയുണ്ട്.

സ്ഥലം ഏറ്റെടുക്കാനുള്ള അനുമതിക്കായി കെ.ആർ.ഡി.സി.എൽ മാനേജിങ്​ ഡയറക്ടർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. റെയിൽവേ ബോർഡിന്‍റെ അന്തിമതീരുമാനത്തിന്​ കാക്കുകയാണ്. അന്തിമാനുമതിക്കും സാമൂഹികാഘാത പഠനത്തിനും വിദഗ്ധ സമിതി റിപ്പോർട്ട്​ പരിശോധിച്ചതിനുംശേഷം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുമെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silver linek rail
News Summary - Silver Line: How the government decided on the size and layout of the land to be acquired without conducting a survey - highcourt
Next Story