ഉത്തർപ്രദേശിൽ പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 50കാരനായ സിഖ് പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ. ബദായൂൻ ജില്ലയിലെ ഇസ്ലാം നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. 20 വർഷത്തോളമായി ഇവിടത്തെ ക്ഷേത്രത്തിൽ കർമങ്ങൾക്ക് നേതൃത്വം നൽകുന്ന ജയപാൽ സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25കാരനായ രംവീർ സിങ് എന്നയാളെ പൊലീസ് പിടികൂടി.
ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭാര്യ പിണങ്ങിപ്പോവാൻ കാരണം പുരോഹിതനാണെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

