Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാല ബില്ലിൽ...

സർവകലാശാല ബില്ലിൽ ഒപ്പിടൽ വൈകും; രാജ്ഭവൻ നിയമ പരിശോധനക്ക്

text_fields
bookmark_border
rajbhavan 876899
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​സ് ​ചാ​ൻ​സ​ല​ർ നി​യ​മ​നം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നും ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം ക​വ​രാ​നും ല​ക്ഷ്യ​മി​ട്ട്​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ൽ ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം വൈ​കും. ബി​ൽ ഏ​താ​നും ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ അ​യ​ക്കു​മെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഉ​ട​ൻ ഒ​പ്പു​വെ​ക്കി​ല്ല. നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി ബി​ൽ​ മാ​റ്റി​വെ​ക്കാ​നാ​ണ്​ സാ​ധ്യ​ത. ബി​ൽ​ യു.​ജി.​സി റെ​ഗു​ലേ​ഷ​ന്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ ഗ​വ​ർ​ണ​ർ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.

വി.​സി നി​യ​മ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കു​ള്ള അ​ധി​കാ​രം നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. നി​ല​വി​ൽ വി.​സി നി​യ​മ​ന​ത്തി​നു​ള്ള മൂ​ന്നം​ഗ സെ​ർ​ച്ച്​​ ക​മ്മി​റ്റി​ക്ക്​ ഐ​ക​ക​ണ്​​​​​ഠ്യേ​ന​യോ വെ​വ്വേ​റെ​യോ പാ​ന​ൽ സ​മ​ർ​പ്പി​ക്കാം. നി​യ​മ​ഭേ​ദ​ഗ​തി​യോ​ടെ ഇ​ത്​ ഐ​ക​ക​ണ്​​​​​ഠ്യേ​ന​യ​ല്ലെ​ങ്കി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന പാ​ന​ൽ മാ​ത്ര​മേ ചാ​ൻ​സ​ല​റു​ടെ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കൂ. ഇ​​തു​വ​ഴി സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ വി.​സി​യാ​യി നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കും.

ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന പാ​ന​ൽ മാ​ത്ര​മേ ചാ​ൻ​സ​ല​റു​ടെ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കാ​നാ​കൂ എ​ന്ന ബി​ല്ലി​ലെ വ്യ​വ​സ്ഥ​യു​ടെ നി​യ​മ​സാ​ധു​ത ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​നെ ക​ൺ​വീ​ന​ർ പ​ദ​വി​യോ​ടെ സെ​ർ​ച്ച്​​ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ ഗ​വ​ർ​ണ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ബി​ൽ​ പാ​സാ​ക്കും മു​മ്പ്​ ഔ​ദ്യോ​ഗി​ക ഭേ​ദ​ഗ​തി​യി​ലൂ​ടെ വൈ​സ്​ ചെ​യ​ർ​മാ​നെ ഒ​ഴി​വാ​ക്കു​ക​യും പ​ക​രം അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​യാ​ളെ ക​മ്മി​റ്റി അം​ഗ​മാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ സെ​ർ​ച്ച്​ ക​മ്മി​റ്റി ക​ൺ​വീ​ന​റെ ഗ​വ​ർ​ണ​റാ​ണ്​ നി​യ​മി​ക്കു​ന്ന​ത്. ബി​ല്ലി​ലൂ​ടെ സെ​ർ​ച്ച്​​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ്ഥാ​നം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക്ക്​ ന​ൽ​കാ​നാ​ണ്​ വ്യ​വ​സ്ഥ. കേ​ര​ള വി.​സി നി​യ​മ​ന​ത്തി​നാ​യി ആ​ഗ​സ്റ്റ്​ അ​ഞ്ചി​ന്​ ഗ​വ​ർ​ണ​ർ രൂ​പ​വ​ത്​​ക​രി​ച്ച സെ​ർ​ച്ച്​​ ക​മ്മി​റ്റി അ​സാ​ധു​വാ​കു​ന്ന രീ​തി​യി​ൽ ബി​ല്ലി​ന്​ ആ​ഗ​സ്റ്റ്​ ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കു​ന്ന​തും ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university bills
News Summary - Signing of university bill will be delayed; Raj Bhavan for legal review
Next Story