സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ല -കെ.യു.എം.എ
text_fieldsകൊച്ചി: സംവിധായകൻ സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ).
നടൻ ജനാർദനൻ സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് സിദ്ദീഖ് ചില മരുന്നുകൾ കഴിച്ചിരുന്നുവെന്ന് ആദ്യം പറഞ്ഞത്. ജനാർദനനുമായി ആശയവിനിമയം നടത്തിയപ്പോൾ അസുഖം മൂർച്ഛിക്കാൻ യുനാനി മരുന്ന് കാരണമായെന്നതരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണമെന്നും സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യുനാനി ചികിത്സ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പരാമർശമാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹു നടത്തിയത്. ഈ പ്രസ്താവന അദ്ദേഹം പിൻവലിക്കണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ആയുഷ് ചികിത്സ സംവിധാനത്തെ തകർക്കുന്നതിന്‍റെ ഭാഗമാണ് അതിൽ അംഗമായ യുനാനി ചികിത്സ വിഭാഗത്തിനെതിരായ നീക്കം.
വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. എ.കെ. സെയ്ദ് മുഹ്‌സിൻ, വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ നാസർ, ജോയന്‍റ് സെക്രട്ടറി അദീബ് നബീൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

