Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖ് വധം: രണ്ട്​...

സിദ്ദീഖ് വധം: രണ്ട്​ ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
സിദ്ദീഖ് വധം: രണ്ട്​ ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ
cancel

മഞ്ചേശ്വരം: ഉപ്പളയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ രണ്ട്​ ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ. ഉപ്പള സോങ്കാല്‍ പ്രതാപ്നഗറിലെ അബൂബക്കര്‍ സിദ്ദീഖാണ്​ (23) ഞായറാഴ്ച രാത്രി 11ഒാടെ കൊല്ലപ്പെട്ടത്. പ്രതാപ് നഗറിലെ അശ്വിത് എന്ന ആച്ചു (28), ഐല മൈതാനിയിലെ കാർത്തിക് (27) എന്നിവരാണ് അറസ്​റ്റിലായത്. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റതായി ഇന്‍ക്വസ്​റ്റ്​ റിപ്പോര്‍ട്ടിലുണ്ട്. 

അനധികൃത മദ്യവില്‍പന നടക്കുന്നയിടമാണ് സോങ്കാല്‍. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ദീഖി​​​െൻറ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. പലതവണ സിദ്ദീഖും കൂട്ടരും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലക്ക്​ കാരണമെന്നാണ് പൊലീസി​​​െൻറ നിഗമനം. അറസ്​റ്റിലായ പ്രതികളെ സംഭവസ്ഥല​െത്തത്തിച്ച്​ തെളിവെടുപ്പ് നടത്തി. കൊലക്കുപയോഗിച്ച ചോരപുരണ്ട കത്തിയും കണ്ടെടുത്തു. കാസർ​കോട്​ പൊലീസ് മേധാവി എ. ശ്രീനിവാസ്, കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരൻ, സി.ഐമാരായ സിബി തോമസ്, പ്രേംസദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സുരക്ഷയിലാണ് പ്രതികളെ സ്ഥലത്തെത്തിച്ച്​ തെളിവെടുപ്പ് നടത്തിയത്.

ഡിവൈ.എസ്.പി എം.വി. സുകുമാര​​​െൻറ നേതൃത്വത്തിൽ കോസ്​റ്റൽ സി.ഐ സിബി തോമസിനാണ് അന്വേഷണച്ചുമതല. കുമ്പള സി.ഐ പ്രേംസദനുള്‍പ്പെടെ രണ്ടു സി.ഐമാരടക്കം 15 പേരാണ് ടീമിലുള്ളത്.എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 26 പേരടങ്ങുന്ന ദ്രുതകര്‍മസേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാവിലെ സി.ഐ പ്രേംസദ​​​െൻറ നേതൃത്വത്തില്‍ ഇന്‍ക്വസ്​റ്റ്​ പൂര്‍ത്തിയാക്കിയ സിദ്ദീഖി​​​െൻറ മൃതദേഹം ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച്‌ പോസ്​റ്റ്​മോര്‍ട്ടം നടത്തി. വൈകീ​േട്ടാടെ വീട്ടിലെത്തിച്ച മൃതദേഹം സോങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം മഞ്ചേശ്വരം താലൂക്കിൽ ഹർത്താലിന് ആഹ്വാനംചെയ്തിരുന്നു.

സിദ്ദീഖി​​​െൻറ അവസാന പോസ്​റ്റുകൾ അഭിമന്യുവിനെക്കുറിച്ചും വര്‍ഗീയതക്കെതിരെയും
മഞ്ചേശ്വരം: ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദീഖ് അവസാന നാളുകളില്‍ പറഞ്ഞത് വര്‍ഗീയതക്കെതിരെ. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ തീവ്രവാദത്തിനും അഭിമന്യുവി​​​െൻറ കൊലപാതകത്തിനും എതിരെയാണ് സിദ്ദീഖ് അവസാന നാളുകളില്‍ ഫേസ്ബുക്കിലിട്ട കുറിപ്പുകളിലേറെയും. ഏറ്റവുമൊടുവിലായി കശ്മീരില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചും ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.

‘സമൂഹത്തില്‍ ഒരേപോലെ അപകടവും അരാജകത്വവും വിതക്കുന്ന നാടിനൊരു ഗുണവുമില്ലാത്ത രണ്ടു വിഭാഗങ്ങള്‍’ എന്നാണ് ആര്‍.എസ്.എസിനെയും എസ്.ഡി.പി.ഐയെയും സിദ്ദീഖ് വിശേഷിപ്പിച്ചത്. എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് തീവ്രവാദികളെ ഈ മണ്ണില്‍നിന്നും തൂത്തെറിയുകയെന്ന കുറിപ്പും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. അഭിമന്യുവി​​​െൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ‘മതവര്‍ഗീയത തുലയട്ടേയെന്നും’ കുറിച്ചിരുന്നു. അഭിമന്യുവി​​​െൻറ കൊലപാതകത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ ശ്രമിച്ച സംഘ്​പരിവാര്‍ നടപടിക്കെതിരെയും സിദ്ദീഖ് പ്രതികരിച്ചിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCPM Workeraboobaker siddique murderMancheswaram
News Summary - Siddique murder: Two Accused Surrender - Kerala News
Next Story