Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബൂബക്കര്‍ സിദ്ദീഖ്...

അബൂബക്കര്‍ സിദ്ദീഖ് വധം: ഒരു പ്രതികൂടി അറസ്റ്റില്‍

text_fields
bookmark_border
അബൂബക്കര്‍ സിദ്ദീഖ് വധം: ഒരു പ്രതികൂടി അറസ്റ്റില്‍
cancel
camera_alt

പി.എം. അബ്​ദുൽ ജലീൽ

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളികെ പള്ളക്കൂടല്‍ വീട്ടില്‍ പി.എം. അബ്ദുല്‍ ജലീൽ എന്ന ജല്ലുവിനെയാണ് (35) വിദേശത്തുനിന്നു മടങ്ങിയെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്.

കാസര്‍കോട് ഡിവൈ.എസ്​.പി പി.കെ. സുധാകരന്‍, മഞ്ചേശ്വരം സി.ഐ കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. 2022 ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടർന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.

ഇതിനുശേഷം മൃതദേഹം വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് ആശുപത്രി വരാന്തയില്‍ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddique murder
News Summary - siddique murder one more person arrested
Next Story