Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
siddique kappan
cancel
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖ്​ കാപ്പന്‍റെ...

സിദ്ദീഖ്​ കാപ്പന്‍റെ മോചനം: സംസ്ഥാന സർക്കാറിന് ഇടപെടാനാവില്ലെന്ന്​​ മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: ഉത്തർപ്രദേശിൽ വാ​ർ​ത്ത​ശേ​ഖ​രി​ക്കാ​ൻ പോ​ക​വെ അ​റ​സ്​​റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​‍െൻറ മോ​ച​ന വിഷയത്തിൽ ഇടപെടുന്ന കാര്യത്തിൽ വീണ്ടും കൈമലർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പി. ഉബൈദുല്ല എം.എൽ.എയാണ്​ ചോദ്യോത്തര വേളയിൽ വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്.

രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സാധാരണ നിയമനടപടികൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ അനുഭവിക്കുന്ന കാര്യങ്ങളാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാറിന് വളരെയധികം പരിമിതിയുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. നിയമനപടികൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ടവർ എത്തിച്ച് കൊടുക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഇടപെടുന്നതിൽ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോചനത്തിനായി ഇ​ട​പെ​ട​​ണ​മെ​ന്ന്​ സി​ദ്ദീ​ഖ്​ കാ​പ്പ​‍െൻറ ഭാ​ര്യ റെ​യ്​​ഹാ​ന​ത്ത്​ നേരത്തെ മുഖ്യമന്ത്രിയോട്​ അ​ഭ്യ​ർ​ഥി​ച്ചിരുന്നു. സർക്കാർ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ സിദ്ദീഖ്​ കാപ്പന്‍റെ കുടുംബം ചൊവ്വാഴ്ച സെക്രട്ടറിയേറ്റ്​ പടിക്കലിൽ ധർണ നടത്തുന്നുണ്ട്​.

ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ ഹാ​ഥ​റ​സി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സി​ദ്ദീ​ഖ്​ കാ​പ്പ​നെ യു.​പി ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​െ​ച​യ്​​ത​ത്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രിക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്​ മ​റ്റൊ​രു സം​സ്​​ഥാ​ന​ത്തെ കേ​സാ​യ​തി​നാ​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് എ.​ഡി.​ജി.​പി​യി​ൽനി​ന്ന്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi VijayanPinarayi VijayanSidheeq Kappan
News Summary - Siddique Kappan's release: CM says state government cannot interfere
Next Story