Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 9:37 AM GMT Updated On
date_range 9 Nov 2020 9:37 AM GMTസിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെക്കരുത്- മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമായാണ് മുന്നോട്ടുപോകുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് നടപടിയുടെ ഭാഗമായാണ് ഇതിനെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖ് കാപ്പന്‍റെ ഭാര്യ സന്ദര്‍ശിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാപ്പനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കുറ്റം ചെയ്തുവെങ്കിൽ തെളിവ് ഹാജരാക്കണം. അനുസ്യൂതമായി കസ്റ്റഡിയിൽ വെക്കുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പറയാനുള്ള ഉത്തരവാദിത്വമുണ്ട്. നിയമവിരുദ്ധമായി കസ്റ്റഡിയിൽവെക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
Next Story