Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് രാഹുൽ ഗാന്ധി
cancel

മലപ്പുറം: സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച ഉത്തർപ്രദേശ് പൊലീസിന്‍റെ നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് സിദ്ദിഖ് കാപ്പന്‍റെ വിഷയം ശ്രദ്ധയിൽ പെടുത്തി നിവേദനം നൽകിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോൺഗ്രസ് നേതാവ് ഫാത്തിമ റോഷ്ന എന്നിവർക്കാണ് വിഷയത്തിൽ പ്രിയങ്കാ ഗാന്ധി ഇടപെടുമെന്ന ഉറപ്പ് നൽകിയത്. കെ.സി വേണുഗോപാൽ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, അനിൽകുമാർ എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു.

ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ പോവുന്നതിനിടെ അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ ഹാഥറസിൽ കലാപത്തിന് ശ്രമിച്ചെന്ന പേരിൽ പുതിയ കേസും ചുമത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story