Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സിദ്ദീഖ്​ ഹസൻ ഊർജം...

'സിദ്ദീഖ്​ ഹസൻ ഊർജം ​പ്രസരിപ്പിച്ച നേതാവ്'

text_fields
bookmark_border
സിദ്ദീഖ്​ ഹസൻ ഊർജം ​പ്രസരിപ്പിച്ച നേതാവ്
cancel

1987ൽ മാധ്യമം പത്രം പ്രസിദ്ധീകരണം തുടങ്ങി ഏതാനും ആഴ്​ചകളാകുന്നു. ഫാറൂഖ് കോളജിൽ അധ്യാപകനാണ്​ അന്ന്​ ഞാൻ. ഒരു ദിവസം ഞാൻ താമസിക്കുന്ന കോളജ്​ ക്വാർ​ട്ടേഴ്​സിലേക്ക്​ പ്രഫ. സിദ്ദീഖ്​ ഹസനും ഒ. അബ്​ദുറഹ്​മാനും വന്നു. പത്രത്തി​െൻറ എഡിറ്റോറിയൽ വിഭാഗത്തിൽ സഹകരിക്കണമെന്ന്​ ആവശ്യപ്പെടാനായിരുന്നു അത്​. കോളജ്​ ചുമതലകൾക്കിടയിൽ കിട്ടുന്ന ഒഴിവുവേളകൾ അന്നുമുതൽ 'മാധ്യമ'ത്തിനുവേണ്ടി നീക്കിവെച്ചുതുടങ്ങി.

പ്രഫ. സിദ്ദീഖ്​ ഹസൻ മുഖേനയാണ്​ ഞാൻ മറ്റു പല രംഗങ്ങളിലും ഇടപെട്ടിട്ടുള്ളത്​. അവയി​ലൊന്നാണ്​ 'സിജി'. അന്ന്​ ഫാറൂഖ്​ കോളജ​ി​െൻറ സഹോദരസ്​ഥാപനമായ അൽഫാറൂഖ്​ എജുക്കേഷനൽ സെൻററി​െൻറ ഡയറക്​ടറായിരുന്ന ഡോ. കെ.എം. അബൂബക്കർ 'സിജി'​യുടെ അമരക്കാരനായി വന്നതിലും പ്രഫ. സിദ്ദീഖ്​ ഹസ​െൻറ മുൻകൈ ഉണ്ടായിരുന്നു. ​​ ഡോ. അബൂബക്കർതന്നെയും മനസ്സിൽ കൊണ്ടുനടന്നിരുന്ന കരിയർ ഗൈഡൻസ്​ സ്​ഥാപനത്തിന്​ സാക്ഷാത്​കാരം നൽകിയതിൽ സിദ്ദീഖ്​ ഹസൻ സാഹിബി​െൻറ സജീവമായ ഇടപെടലുണ്ട്​. ആരംഭകാലത്ത്​ സാമ്പത്തിക പരാധീനതകൾ പരിഹരിക്കാനും ഡോ. അബൂബക്കറുടെതന്നെ ആവശ്യങ്ങൾ നിവർത്തിക്കാനും അ​ദ്ദേഹം ശ്രദ്ധിച്ചു. അതേസമയം, 'സിജി'ക്ക്​ വിശാലമായ അടിത്തറ ഉറപ്പുവരുത്തണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്​. അവഗണിക്ക​പ്പെട്ടുകിടക്കുന്ന മുസ്​ലിം, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ ഉന്നതിയാണ്​ 'സിജി'യിലൂടെ ലക്ഷ്യംവെച്ചത്​ എന്നതിനാൽ സംഘടനാപരമായ താദാത്മ്യങ്ങളിൽനിന്ന്​ അത്​ മുക്തമായിരിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന്​ വ്യക്തതയുണ്ടായിരുന്നു. താൻ അമീറായ ജമാഅത്തെ ഇസ്​ലാമിയുടേതാകരുത്​ 'സിജി' എന്ന പ്രഫ. സിദ്ദീഖ്​ ഹസ​െൻറ നിഷ്​കർഷ ഡോ. അബൂബക്കറി​െൻറകൂടി ബോധ്യമായിരുന്നു. ഈ ദീർഘവീക്ഷണമാണ്​ 'സിജി'യെ വിശാലവും സ്വതന്ത്രവുമായ പ്ലാറ്റ്​ഫോമാക്കി മാറ്റിയത്​.

പ്രഫ. സിദ്ദീഖ്​ ഹസ​െൻറ നേതൃത്വത്തിൽ വന്ന മറ്റു സംരംഭങ്ങളിലും പങ്കാളിയാകാൻ അവസരമുണ്ടായിട്ടുണ്ട്​. അൽ ഹറമൈൻ സ്​കൂൾ, മീൻടൈം' ഇംഗ്ലീഷ്​ മാഗസിൻ എന്നിവ അതിലുൾപ്പെടും. 'മീൻടൈം' സാമ്പത്തിക പരാധീനതകൾ കാരണം നിലച്ചു. അൽ ഹറമൈൻ സ്​കൂൾ വളർന്ന്​ മികച്ച സി.ബി.എസ്​.ഇ വിദ്യാലയങ്ങളിലൊന്നായി.

ഒപ്പമുള്ളവരിലേക്കുകൂടി പകരുന്ന ആത്മാർഥതയും സമർപ്പണബോധവുമായിരുന്നു സിദ്ദീഖ്​ ഹസ​​​​​േൻറത്​. അദ്ദേഹത്തോടൊപ്പം ഓടിയെത്തുക എളുപ്പമല്ല. വ്യക്തിപരമായി പറഞ്ഞാൽ, അദ്ദേഹം പ്രതീക്ഷിച്ച വിതാനത്തിലേക്ക്​ ഉയരാൻ കഴിഞ്ഞില്ലെന്ന കുറ്റബോധം എനിക്കുണ്ട്​. സഹപ്രവർത്തകരിലേക്കും അനുയായികളിലേക്കും ഊർജം പ്രസരിപ്പിച്ച നേതാവ്​ -അതായിരുന്നു പ്രഫ. സിദ്ദീഖ്​ ഹസൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrYaseen Ashraf#Prof KA Siddique Hassan#Madhyamam#vision2026#Jamaát e Islami ameer#Jamaát e Islami
News Summary - Siddique Hassan Energetic Leader - Dr. Yaseen Ashraf
Next Story