Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പിളപ്പാട്ട്​...

മാപ്പിളപ്പാട്ട്​ സദസ്സിൽ താരങ്ങളായി സിദ്ദീഖും റംലയും

text_fields
bookmark_border
kerala school kalolsavam
cancel
camera_alt

സിദ്ദീഖും റംലയും

കൊല്ലം: മാപ്പിളപ്പാട്ടിനൊപ്പം താളത്തൊടെയുള്ള കൈയടി സദസ്സിൽ നിന്ന്​ ഉയർന്നു കേട്ടപ്പോൾ എല്ലാവരും തിരിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ അവർക്കെല്ലാം മനസ്സിലായി അന്ധരായ ദമ്പതികളാ​​​ണെന്ന്. അതോടെ അവർ മാപ്പിളപ്പാട്ടു വേദിയിലെ താരങ്ങളായി മാറി. പാലക്കാട് പടിഞ്ഞാറങ്ങാടി മാവറ ഇസ്​ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് മുസ്​ലിം ലീഗ് നിർമിച്ചു നൽകിയ ബൈത്തുൽ റഹ്മയിൽ താമസിക്കുന്ന സിദ്ദീഖും റംലയുമായിരുന്നു അവർ.

മാപ്പിളപ്പാട്ടിനോടും, മിമിക്രിയോടുമൊക്കെ കമ്പമുള്ള ഇവർ കൊല്ലത്ത് കലോൽസവം തുടങ്ങിയെന്ന വിവരം റേഡിയോയിലും ടി.വി.യിലും കേട്ടാണ് ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരം കര മേലാറന്നുരിലെ ഗവ. ക്വാർട്ടേഴ്സിൽ നിന്ന്​ എത്തിയത്. വേദി കണ്ടെത്താൻ അൽപം പ്രയാസപ്പെട്ടെങ്കിലും മാപ്പിളപാട്ട് വേദിയിൽ എത്താൻ കഴിഞ്ഞതിന്‍റെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. പാട്ടുകാരെയും പരിപാടി അവതരിപ്പിക്കുന്നവരെയും കാണാൻ കഴിയില്ലെങ്കിലും പാട്ടിലൂടെ അവരെ കണ്ട പ്രതീതി ലഭിക്കുമെന്നാണ് ഇവർ പറയുന്നത്.തിരുവനന്തപുരത്തെ ഒരു സർക്കാർ എൽ .പി .സ്കൂളിലെ അറബി -അധ്യാപികയാണ് റംല, പള്ളി പരിസരങ്ങളിൽ കച്ചവടം നടത്തുകയാണ് സിദ്ദീഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mappilapattuKerala School Kalolsavam 2024
News Summary - Siddique and Ramla-Mappilapattu- kerala school kalolsavam
Next Story