സിദ്ദീഖ് കാപ്പൻ: യു.പി സർക്കാർ സമീപനം മനുഷ്യാവകാശ ലംഘനം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിത്സ നിഷേധിക്കുന്ന യു.പി സർക്കാറിെൻറ സമീപനം മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉത്തർപ്രദേശിൽ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന സിദ്ദീഖ് കാപ്പനെ േമാചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയെൻറ കരിദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റി ജി.പി.ഒക്ക് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിദ്ദീഖ് കാപ്പനെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് അടിയന്തരമായി മാറ്റി വിദഗ്ധ ചികിത്സ നൽകാൻ യു.പി സർക്കാർ മുന്നോട്ടുവരണം. ഇക്കാര്യത്തിൽ യു.പി മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടും. കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ ഇടപെടലിനായി ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.പി.എം നേതാവ് എം.എം. ബേബിയുടെ സന്ദേശം വായിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി, ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്ത്, ഋഷി കെ. മനോജ്, ഒ. രതി, അനുപമ ജി.നായർ, ആർ. കിരൺബാബു എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.