സിദ്ദീഖ് കാപ്പൻ വീട്ടിലേക്ക് വിളിച്ചു
text_fieldsമലപ്പുറം: ഉത്തർപ്രദേശിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ചൊവ്വാഴ്ച വീട്ടുകാരുമായി േഫാണിൽ ബന്ധപ്പെട്ടു. വൈകീട്ട് മൂന്നിനാണ് കാപ്പൻ വീട്ടിലേക്ക് വിളിച്ചത്. ഭാര്യയോടും മക്കളോടും പത്ത് മിനിറ്റോളം സംസാരിച്ചു.
താൻ സുരക്ഷിതനാണെന്നും ആരോഗ്യകാര്യങ്ങൾ ജയിൽ അധികൃതർ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം വീട്ടുകാെര അറിയിച്ചു.
നവംബർ രണ്ടിനും ഫോണിൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഒക്ടോബര് അഞ്ചിനാണ് ഹാഥറസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്ര ചെയ്യുന്നതിനിടെ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.