Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർഥന്‍റെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കാൻ മാറ്റി

text_fields
bookmark_border
Siddharth death wayanad
cancel

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തെ തുടർന്നെടുത്ത കേസിലെ പ്രതികളുടെ ജാമ്യഹരജികൾ മേയ്​ 14ന്​ പരിഗണിക്കാൻ മാറ്റി. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടും ഫോട്ടോഗ്രാഫുകളുമടക്കം ഡൽഹി എയിംസിൽ മെഡിക്കൽ ബോർഡിന്‍റെ​ പരിശോധനക്കും അഭിപ്രായത്തിനുമായി​ അയച്ചിരിക്കുകയാണെന്നറിയിച്ച സി.ബി.ഐ കൂടുതൽ സമയമാവശ്യപ്പെട്ടതിനെ തുടർന്നാണ്​ ഹരജി​ മാറ്റിയത്​.

നടപടിക്രമങ്ങൾ പാലിക്കാതെയാണ്‌ കുറ്റപത്രം നൽകിയതെന്നും 60 ദിവസമായി ജയിലിലാണെന്നും ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം നൽകണമെന്നുമാണ്​ ഹരജിക്കാരുടെ ആവശ്യം.

സിദ്ധാർഥ് ക്രൂരമായ മർദനത്തിനിരയായെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. റാഗിങ്, ആത്മഹത്യ പ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അനുബന്ധ കുറ്റപത്രമുണ്ടാകുമെന്നും വിശദീകരിച്ചിരുന്നു.

പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരാണ്​ ജാമ്യഹരജി നൽകിയത്​. കേസിൽ ആകെ 19 പ്രതികളാണുള്ളത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Siddharth's death: The bail plea of ​​the accused was adjourned to Tuesday
Next Story