സിദ്ധാർത്ഥിെൻറ മരണം: എസ്.എഫ്.ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമെന്ന് കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിെൻറ കൊലപാതകത്തിൽ എസ്.എഫ്.ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർഫ്രണ്ടുകാരാണ് എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. കാമ്പസ് ഫ്രണ്ട് ഏതാണ് എസ്.എഫ്.ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമായിരിക്കുകയാണെന്നും പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ നേതാവായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭിമന്യുവിെൻറ കൊലപാതകത്തിൽ സി.പി.എം പോപ്പുലർ ഫ്രണ്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അന്ന് പ്രതികളെ രക്ഷിച്ചത് സി.പി.എമ്മാണ്. മുസ്ലിം വോട്ടിന് വേണ്ടി ഏതറ്റം വരെയും സി.പി.എം പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ധാർത്ഥിെൻറ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ പൊലീസിെൻറ സഹായത്തോടെയാണ് ഒളിവിൽ കഴിയുന്നത്. സഖാവ് കരീമിനെ കരിംക്കയായി കോഴിക്കോട് അവതരിപ്പിക്കുകയാണ് സിപിഎമ്മെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗവർണർ എസ്.എഫ്.ഐക്കാരെ ക്രമിനലുകൾ എന്ന് വിളിച്ചത് ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുസ്ലിം പെൺകുട്ടിയുമായി സംസാരിച്ചതാണോ സിദ്ധാർത്ഥ് ചെയ്ത കുറ്റം? സദാചാര പൊലീസായി മാറുകയാണ് എസ്.എഫ്.ഐ. എങ്ങോട്ടാണ് കേരളത്തെ ഇവർ കൊണ്ടുപോകുന്നത്? അടിയന്തരമായി കൊലപാതക കുറ്റം ചുമത്തി മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യണം. കേരളത്തിലെ സംഭവ വികാസങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഇതൊരു സാധാരണ കൊലപാതകമല്ല.
ഇതിന്റെ പിന്നിൽ വർഗീയ താത്പര്യങ്ങളുണ്ട്. സാംസ്കാരിക നായകൻമാരുടെ വായിൽ പഴമാണോ? ഉത്തരേന്ത്യയിൽ പക്ഷി കറണ്ട് അടിച്ച് ചത്താൽ പ്രതിഷേധിക്കുന്നവരാണിവർ. കേരളത്തിലെ സർവകലാശാലകളിൽ ഇനി സി.പി.എമ്മിെൻറ പഴയ കളികളൊന്നും നടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ല അദ്ധ്യക്ഷൻ വി.കെ. സജീവൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

