Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർഥിന്‍റെ മരണം: അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമോ എന്ന് ടി. സിദ്ധീഖ്
sidharth death, Pinarayi Vijayan
cancel

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാർഥിന്‍റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധാർഥിന്‍റെ മരണം സി.ബി.ഐക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ടി. സിദ്ധീഖ് ആരോപിച്ചു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ നേതൃത്വം നൽകുമോ എന്നും സിദ്ധീഖ് ചോദിച്ചു.

ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, കേസ് സി.ബി.ഐക്ക് വിടണോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും വ്യക്തമാക്കി. സിദ്ധാർഥിന്‍റെ മാതാവിന്‍റെ പരാതി പിതാവാണ് നേരിട്ട് കൈമാറിയത്. കേസ് സി.ബി.ഐക്ക് വിടണമെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടെ അഭിപ്രായ പ്രകാരം സി.ബി.ഐക്ക് വിടാമെന്ന് താൻ അവരെ അറിയിച്ചു.

അന്നേദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് കൈമാറി ഉത്തരവിറക്കി. ഏതാനും ഉദ്യോഗസ്ഥർ രണ്ടോ മൂന്നോ ദിവസം വൈകിപ്പിച്ചത് വഴി അന്വേഷണം അട്ടിമറിക്കാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അട്ടിമറിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെ അവരെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Siddharth's death: Chief Minister said there was a lack of caution in handing over the investigation to the CBI
Next Story