Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ധാർഥന്റെ മരണം:...

സിദ്ധാർഥന്റെ മരണം: സി.ബി.ഐ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു

text_fields
bookmark_border
sidharath death wayanad
cancel
camera_alt

മൊ​ഴി ന​ൽ​കാ​ൻ എത്തിയ സി​ദ്ധാ​ർ​ത്ഥ​ന്റെ അ​ച്ഛ​ൻ ജ​യ​പ്ര​കാ​ശും അ​മ്മാ​വ​ൻ ഷി​ബു​വും

പൂ​ക്കോ​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന സി.​ബി.​ഐ സം​ഘം കു​ടും​ബ​ത്തി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വ​യ​നാ​ട് വൈ​ത്തി​രി​യി​ലെ സി.​ബി.​ഐ ക്യാ​മ്പ് ഓ​ഫി​സി​ലെ​ത്തി​യാ​ണ് സി​ദ്ധാ​ർ​ഥ​ന്റെ അ​ച്ഛ​ൻ ജ​യ​പ്ര​കാ​ശും അ​മ്മാ​വ​ൻ ഷി​ബു​വും മൊ​ഴി ന​ൽ​കി​യ​ത്. ത​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം സി.​ബി.​ഐ സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​താ​യും വി​ശ്വാ​സ​യോ​ഗ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇരുവരും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ത​ന്റെ സം​ശ​യം മു​ഴു​വ​നും പ​റ​യു​ക​യും കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ ആ​രോ​പ​ണം ഒ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. ചി​ല​രു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്; പ​ക്ഷേ, അ​തി​പ്പോ​ൾ പു​റ​ത്തു പ​റ​യാ​നാ​കി​ല്ല. കൂ​ടു​ത​ൽ പ്ര​തി​ക​ളെ ഒ​ഴി​വാ​ക്കി​യ​ത് പൊ​ലീ​സി​ന്റെ മേ​ലു​ള്ള ബാ​ഹ്യ​സ​മ്മ​ർ​ദം കൊ​ണ്ടാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​ദി​വ​സം ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​ക​ളും സി.​ബി.​ഐ സം​ഘം ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. അ​തി​നി​ടെ, സി​ദ്ധാ​ർ​ഥ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ഷ​യ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ നാ​ലു​ദി​വ​സം നീ​ളു​ന്ന സി​റ്റി​ങ് കാ​മ്പ​സി​ൽ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBISiddharth Death Wayanad
News Summary - Siddharth Death Wayanad
Next Story