Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരങ്ങളുടെ പിഞ്ചുമക്കൾ കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
സഹോദരങ്ങളുടെ പിഞ്ചുമക്കൾ കുളത്തിൽ മുങ്ങിമരിച്ചു
cancel
camera_alt

മരിച്ച ഫാത്തിമ സഹറ 

പാലക്കാട്: വീട്ടുപരിസരത്ത് കളിക്കുന്നതിനിടെ സഹോദരങ്ങളുടെ മക്കളായ പിഞ്ചുകുട്ടികൾ കുളത്തിൽ വീണ് മരിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറയിലാണ് സംഭവം. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‍ലിയാരുടെ മകൾ ഫാത്തിമ സഹറ (അഞ്ച്), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വീടിന്റെ പരിസരത്തായി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻതന്നെ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ സഹറ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഹനാൻ ഇന്ന് രാവിലെയാണ് മരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Siblings' toddlers drown in pond
Next Story