Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾവിട്ട് കളിക്കാൻ...

സ്കൂൾവിട്ട് കളിക്കാൻ പോയത് മരണത്തിലേക്ക്... കുഞ്ഞുസഹോദരങ്ങളുടെ വിയോഗം താങ്ങാനാവാതെ കാവനൂർ

text_fields
bookmark_border
സ്കൂൾവിട്ട് കളിക്കാൻ പോയത് മരണത്തിലേക്ക്... കുഞ്ഞുസഹോദരങ്ങളുടെ വിയോഗം താങ്ങാനാവാതെ കാവനൂർ
cancel

കാവനൂർ (മലപ്പുറം): സ്കൂൾ വിട്ട് എത്തിയശേഷം വീടിന് സമീപം കളിക്കാൻ പോയ സഹോദരങ്ങളുടെ മരണത്തിൽ വിറങ്ങലിച്ച് കാവനൂർ. കാവനൂർ ഇരുവേറ്റിയിൽ ചോലയിൽ അലിയുടെ മക്കളായ അഫിയ(എട്ട്), അഫ്‌നാൻ (ആറ്) എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

ഇരുവരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് വീട്ടിൽ സുഖമില്ലാതെ കഴിയുകയാണ്. പിതാവ് സമീപത്ത് തന്നെ ചായക്കട നടത്തുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowningpondsiblingsObituary
News Summary - Siblings drown after falling into pond near home in Malappuram
Next Story