ഐ.എസ്.ആർ.ഒ ചാരക്കേസ്: സിബി മാത്യൂസ്, കെ.കെ. ജോഷ്വ എന്നിവരുടെ വാദം ആഗസ്റ്റ് നാലിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധെപ്പട്ട ഗൂഢാലോചനക്കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, എസ്.പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുന്നത് ആഗസ്റ്റ് നാലിലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സിബി മാത്യൂസിനെതിരെ തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സിബി മാത്യൂസിനെതിരെ സി.ബി.ഐ ആരോപിക്കുന്ന ജാമ്യമില്ലാവകുപ്പുകൾ നിലനിൽക്കുന്നതാണോയെന്ന് കോടതി ആരാഞ്ഞിരുന്നു.
സി.ബി.ഐ അഭിഭാഷകൻ കേസിൽ സിബി മാത്യൂസിെൻറ പങ്ക് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന് വാദിച്ചു. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കോടതി നിർദേശം നൽകിയത്. അതിെൻറ അടിസ്ഥാനത്തിൽ സുപ്രീംേകാടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെ കോടതിയിൽ സി.ബി.െഎ ഹാജരാക്കിയിരുന്നു.

