Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

text_fields
bookmark_border
യുവാവിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പരാതി നൽകിയിരുന്നു
Jyothikumar
cancel

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ച സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍റ് ചെയ്തു. ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍റ് ചെയ്തത്.

മംഗലാപൂരത്ത് ട്രെയിന്‍ തട്ടി മരിച്ച അരുണ്‍ ജെറി എന്ന യുവാവിന്‍റെ മെബൈല്‍ ഫോണാണ് എസ്.ഐ ഉപയോഗിച്ചിരുന്നത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തല്‍. അന്ന് മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യവെ ഫോണ്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തിയത് ജ്യോതി കുമാറായിരുന്നു. ഇതിനിടെ എസ്.ഐ ഫോണെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

യുവാവിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പരാതി നൽകിയിരുന്നു. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചാത്തനൂരില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. കൈവശപ്പെടുത്തിയ ഫോണില്‍ എസ്.ഐ ഔദ്യോഗിക സിം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 18 നാണ് അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരണപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SI suspended for stealing young man's mobile phone
Next Story