Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ ​ക്രൂരമായി...

യുവാവിനെ ​ക്രൂരമായി മർദിച്ചയാൾക്ക്​ സ്​റ്റേഷൻ ജാമ്യം: എസ്.ഐക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
യുവാവിനെ ​ക്രൂരമായി മർദിച്ചയാൾക്ക്​ സ്​റ്റേഷൻ ജാമ്യം: എസ്.ഐക്ക്​ സസ്​പെൻഷൻ
cancel

മംഗലപുരം (തിരുവനന്തപുരം): യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക്​ സ്​റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ മംഗലപുരം എസ്.ഐ തുളസീധരൻ നായരെ സസ്പെൻഡ്​ ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഡിവൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല.

ഈ കഴിഞ്ഞ 21നാണ് കണിയാപുരത്ത് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ അനസിനെ മസ്താൻമുക്ക് സ്വദേശിയായ ഫൈസൽ അടങ്ങുന്ന മൂന്നംഗസംഘം ക്രൂരമായി മർദിച്ചത്. മംഗലപുരം സ്​​േറ്റഷനിൽ അനസ് പരാതിയുമായി പോയെങ്കിലും കഠിനംകുളം സ്​റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നതെന്ന് പറഞ്ഞ് എസ്.ഐ തുളസീധരൻ നായർ പരാതി സ്വീകരിച്ചില്ല. വീണ്ടും പരാതിയുമായി സമീപിച്ചപ്പോൾ സ്കൂട്ടറിൽനിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്​തു.

ഇതിനിടെ, അനസിനെ ​ൈഫസൽ ക്രൂരമായി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. മാധ്യമങ്ങൾ ഇത്​ വാർത്തയാക്കിയതോടെയാണ് എസ്.ഐ കേസ് രജിസ്​റ്റർ ചെയ്തത്. പിന്നീട് അനസി​െൻറ മൊഴി പോലും രേഖപ്പെടുത്താതെ, അറസ്​റ്റ്​ ചെയ്ത ഫൈസലിനെ നിസ്സാര വകുപ്പുകൾ ചുമത്തി സ്​റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. 2018ൽ മംഗലപുരം സ്​റ്റേഷനിൽ കൊലപാതക ശ്രമത്തിന് രജിസ്​റ്റർ ചെയ്ത കേസിൽ വാറണ്ടുള്ള പ്രതിയാണ് ഫൈസൽ.

സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം സ്​​റ്റേഷനിലെത്തി വിശദ പരിശോധന നടത്തിയിരുന്നു. പിന്നാലെ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്​റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘവും സ്​റ്റേഷനിലെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എസ്.ഐക്ക്​ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതി​െൻറ അടിസ്​ഥാനത്തിലാണ്​ ശനിയാഴ്​ച സസ്​പെൻഷൻ ഉത്തരവിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionKerala Police
News Summary - SI suspended for station bail for man brutally beat a youth
Next Story