ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സസ്പെൻഷൻ. ടെലിക്കമ്മ്യൂണിക്കേഷൻസ് വിഭാഗം എസ്.ഐ എൻ.ആർ സന്തോഷിനാണ് സസ്പെൻഷൻ ലഭിച്ചത്.
പൊലീസുകാരൻ സ്ഥലത്തില്ലാത്തപ്പോൾ ക്വാർട്ടേഴ്സിലെത്തിയ എസ്.ഐ സന്തോഷ് ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതോടെ സന്തോഷ് ഒളിവിലാണ്.