Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ വിമർശിച്ച് സിപിഎം നേതാവിട്ട പോസ്റ്റിന് ലൈക്ക്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

text_fields
bookmark_border
SI Suspension
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തിയ ഇ.ഡി സംഘത്തെ ആക്രമിച്ച സംഭവത്തിലെ പൊലീസ് നടപടിയെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ച സി.പി.എം നേതാവിനെ അനുകൂലിച്ച എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍.

തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ ആര്‍.പി. അരവിന്ദനെയാണ് സിറ്റി പൊലീസ് കമീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇ.ഡിയെ ആക്രമിച്ച കേസിലെ പൊലീസ് നടപടിയെ സി.പി.എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിനെ ഗ്രേഡ് എസ്‌.ഐ ആര്‍.പി. അരവിന്ദന്‍ അനുകൂലിച്ചു. അരവിന്ദ് അഭയം എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു അനുകൂലിച്ചത്.

തുടര്‍ന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌.ഐയോടു സിറ്റി പൊലീസ് കമീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ വിശദീകരണം തേടിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. പൊലീസിനെ വിമർശിക്കുന്ന പോസ്റ്റിൽ ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SI suspended for liking a CPM leader’s social media post criticizing the police
Next Story