Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാവിനെതിരായ...

സി.പി.എം നേതാവിനെതിരായ ഇന്‍റലിജൻസ് റിപ്പോർട്ട് ചോർന്ന സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ

text_fields
bookmark_border
a shanavas
cancel
camera_alt

എ. ഷാനവാസ്

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ വാഹനപരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിൽ വകുപ്പുതല നടപടി. കേസിലെ മുഖ്യപ്രതിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസിനെതിരായ ഇന്‍റലിജൻസ് റിപ്പോർട്ട് ചോർന്ന സംഭവത്തിലാണ് ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജേക്കബ് ജോസിനെ സസ്പെൻഡ് ചെയ്തത്.

ഷാനവാസിനെതിരായ ഇന്‍റലിജൻസ് റിപ്പോർട്ട് ചോർന്ന സംഭവത്തിൽ എ.ഡി.ജി.പി നേരത്തെ അന്വേഷണം നടത്തിയിരുന്നു. കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമിയാണെന്നും ഷാനവാസിന് ക്രിമിനൽ മാഫിയ ബന്ധങ്ങളുണ്ടെന്നുമായിരുന്നു സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിൽ നിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്.

തന്‍റെ ഉടമസ്ഥതയിലുള്ള ലോറി മറ്റൊരാൾക്ക് വാടകക്ക് നൽകിയതാണെന്നാണ് ഷാനവാസിന്‍റെ വിശദീകരണം. ലഹരിക്കടത്ത് പുറത്തായതോടെ ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ ഷാനവാസിനെ പാർട്ടിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വാഹനം വാങ്ങിയത് പാർട്ടിയിൽ അറിയിച്ചി​ല്ലെന്നും വാഹനം വാടകക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCPMA Shanavas
News Summary - SI suspended for leaking intelligence report against CPM leader A Shanavas
Next Story