പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ സി.ഐയെ കൈയേറ്റം ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും തടയാൻ ശ്രമിച്ച സി.ഐയെ കൈയേറ്റം ചെയ്യുകയും ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ. മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ കൃഷ്ണമോഹനെയാണ് സസ്പെൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസങ്ങൾക്കുമുമ്പ് തിരുവല്ലയിൽ നടന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു എസ്.ഐ. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പുറത്തേക്ക് പോകാൻ ശ്രമിച്ചു.
എന്നാൽ, പരിപാടിക്കിടെ പുറത്തുപോകാനാവില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പറഞ്ഞു. ഇത് ചോദ്യംചെയ്ത കൃഷ്ണമോഹൻ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊടുമൺ സി.ഐയെ കൈയേറ്റം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

