Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാൾകൊണ്ട് വെട്ടിയ...

വാൾകൊണ്ട് വെട്ടിയ പ്രതിയെ സാഹസികമായി കീഴടക്കി എസ്.ഐ; വിഡിയോ വൈറൽ

text_fields
bookmark_border
വാൾകൊണ്ട് വെട്ടിയ പ്രതിയെ സാഹസികമായി കീഴടക്കി എസ്.ഐ; വിഡിയോ വൈറൽ
cancel
Listen to this Article

ആലപ്പുഴ: സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്.ഐയെ വാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതിയെ പരിക്ക് വകവെക്കാതെ എസ്.ഐ മല്‍പ്പിടിത്തത്തിലൂടെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒയുടെ ചാര്‍ജുള്ള എസ്.ഐ വി.ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് പിടിയിലായത്.


ഞായറാഴ്ച വൈകീട്ട് ആറോടെ പൊലീസ് സ്റ്റേഷന് സമീപം പാറ ജങ്ഷനിലായിരുന്നു സംഭവം. വൈകീട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജങ്ഷനില്‍ വെച്ച്‌ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ വട്ടം വെച്ചു. ജീപ്പില്‍ നിന്നിറങ്ങിയ എസ്.ഐയെ പ്രതി വാള്‍ ഉപയോഗിച്ച്‌ കഴുത്തിന്‌ വെട്ടാന്‍ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞു. തുടർന്ന് വിരലുകളിലെ പരിക്ക് വകവെക്കാതെ എസ്.ഐ അക്രമിയെ പിടികൂടുകയായിരുന്നു. എസ്.ഐയുടെ വിരലുകളിൽ ഏഴ് തുന്നുണ്ട്. ഒരു വര്‍ഷം മുമ്പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാർജെടുത്തത്. സംഭവത്തിന്റെ വിഡിയോ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

Show Full Article
TAGS:viral videoattack against police
News Summary - SI subdues the accused who was stabbed; Video goes viral
Next Story